കോഹ്‌ലിയും ഗില്ലുമൊക്കെ ഇത് എന്ത് ഭാവിച്ചാണ്, യാതൊരു ഉത്തരവാദിത്വവും ഇല്ല ടോപ് ഓർഡറിന്; പണ്ടും ഈ കാഴ്ച്ച നിങ്ങൾ കണ്ടതല്ലേ; സൂപ്പർ താരങ്ങളെ കുറ്റപ്പെടുത്തി ഗൗതം ഗംഭീർ

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്ക്ക് 41 റൺസ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഇന്ത്യ ടൂർണമെൻറിൻറെ ഫൈനലിൽ കടന്നു. ബോളിംഗിലും പിന്നാലെ ബാറ്റിംഗിലും തിളങ്ങിയ 20 കാരൻ ദുനിത് വെല്ലാലഗെ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചു. 42* റൺസെടുത്ത ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മത്സരത്തിൽ ബോളിംഗിലും താരം തിളങ്ങി. 10 ഓവറിൽ 40 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ടോപ്പ് ഓർഡറിനെ കശക്കി എറിയുക ആയിരുന്നു ദുനിത് വെല്ലലഗെ. ഗിൽ, കോഹ്‌ലി തുടങ്ങിയവർ തീർത്തും നിരാശപെടുത്തിയപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടി. മൂവരെയും പുറത്താക്കിയത് ദുനിത് തന്നെ ആയിരുന്നു. പന്ത് ഗ്രിപ് ചെയ്യാൻ തുടങ്ങുമ്പോൾ ഇന്ത്യൻ ബാറ്ററുമാർ നിരാശപ്പെടുത്തുന്ന കാഴ്ച പലതവണ കണ്ടിട്ടുണ്ടെന്നും യാതൊരു ഉത്തരവാദിത്വവും അവർ കാണിക്കുന്നില്ല എന്നും കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോൾ ഗൗതം ഗംഭീർ.

“ഇത് ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആ മത്സരത്തിൽ പന്ത് അൽപ്പം പിടിമുറുക്കിയപ്പോൾ, ആദം സാമ്പയെയും ആഷ്ടൺ അഗറെയും പോലുള്ള സ്പിന്നർമാർക്കെതിരെ ഇന്ത്യ 260 റൺ നേടാൻ ബുദ്ധിമുട്ടിയത് ഓർക്കുന്നില്ലേ. പന്ത് ഗ്രിപ് ചെയ്യുമ്പോൾ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽ നിന്നും കൈവിട്ട പോകുന്നു. ഇത് അപകടമാണ്, കോഹ്‌ലി, ഗിൽ, രോഹിത് ,രാഹുൽ എല്ലാവരും കൂടുതൽ ഉത്തരവാദിത്വം കാണിക്കണം ആയിരുന്നു. അവരിൽ നിന്ന് അത് എല്ലാവരും ആഗ്രഹിക്കുന്നു.” ഗംഭീർ പറഞ്ഞ് അവസാനിപ്പിച്ചു.

സെപ്റ്റംബർ 17 ന് കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ പാകിസ്ഥാൻ- ശ്രീലങ്ക മത്സരത്തിലെ വിജയികളെ നേരിടും.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍