റിഷഭ് പന്തിന് പകരം കെ എൽ രാഹുലിന് വൈസ് ക്യാപ്റ്റൻ സ്ഥാനം; കാരണം വ്യക്തമാക്കി ഗംഭീർ

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകുകയാണ്. എന്നാൽ പരമ്പരയിൽ നിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും റിഷഭ് പന്തിനെ മാറ്റി കെ എൽ രാഹുലിനെ നിയമിച്ചതിൽ പ്രതികരണവുമായി പരിശീലകൻ ഗൗതം ഗംഭീർ രംഗത്ത് എത്തിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പന്തിനെ ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഗംഭീര്‍ തയ്യാറായില്ലെങ്കിലും, പരിചയസമ്പന്നരായ താരങ്ങള്‍ മത്സരസാഹചര്യങ്ങളെ ബഹുമാനിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2 -0 നാണ് തോൽവി വഴങ്ങിയത്. നിരാശപ്പെടുത്തുന്ന പ്രകടനമാണ് അന്ന് പന്ത് നടത്തിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞ പന്തിന്റെ രീതി ഏറെ വിമർശിക്കപ്പെട്ടിരുന്നു.

Latest Stories

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാൻ ഇന്ത്യക്ക് സാധിക്കില്ലെന്ന് ആരും വിചാരിക്കരുത്: ഗൗതം ഗംഭീർ

യോഗേഷ് ഗുപ്തയ്ക്കു വേണ്ടി മുന്‍മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീവാസ്തവയുടെ ചരടുവലി; ഐപിഎസ് നിയമനങ്ങളില്‍ ഇടപെട്ട് 'അവതാരങ്ങളും'

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 60 ലക്ഷത്തിന്റെ ലഹരി; അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും പിടികൂടി

'സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു...നിങ്ങള്‍ അറിഞ്ഞിരുന്നോ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ'; വ്യാജവാർത്തയിൽ പ്രതികരിച്ച് സുരേഷ് ഗോപി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യും

പാർവ്വതി പുത്തനാർ മുതൽ തേജസ്വിനി വരെ; നദികളും കായലുകളും കനാലുകളും നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ അന്വേഷണാത്മക റിപ്പോർട്ട്; കേരളത്തിന്റെ മരിക്കുന്ന ജലധമനികൾ

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി

'ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും'; ഫാത്തിമ തഹിലിയക്കെതിരെ സമസ്ത നേതാവ്

'സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, നല്ലൊരു പൊതുപ്രവർത്തകനായതു കൊണ്ട്'; ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം