IPL 2025: റിങ്കുവിന്റെ കരണം നോക്കി അടിച്ച് കുല്‍ദീപ് യാദവ്, ഇരുവരും തമ്മില്‍ എന്താണ് പ്രശ്‌നം, വിശദീകരണവുമായി കൊല്‍ക്കത്ത ടീം

ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരശേഷം കുല്‍ദീപ് യാദവ് റിങ്കു സിങ്ങിന്റെ മുഖത്തടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എതിര്‍ ടീമിലെ കളിക്കാര്‍ പരസ്പരം സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി കുല്‍ദീപ് റിങ്കുവിന്റെ മുഖത്തടിച്ചത്‌. സംഭാഷണത്തിനിടെ കുല്‍ദീപിനോട് എന്തോ പറഞ്ഞ്‌ ചിരിച്ച റിങ്കു തിരിച്ച് താരത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് കുല്‍ദീപ് ശക്തിയില്‍ താരത്തിന്റെ മുഖത്തടിച്ചത്. അടിയുടെ ശക്തിയില്‍ കുല്‍ദീപിനെ തരിച്ചുകൊണ്ട് റിങ്കു നോക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് കുല്‍ദീപ് യാദവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. റിങ്കുവിനെതിരെ കുല്‍ദീപ് കാണിച്ചത് ശരിയായില്ലെന്നും മാപ്പ് പറയണമെന്നുമൊക്കെയായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ റിങ്കുവും കുല്‍ദീപും ഒരുമിച്ചുളള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ പങ്കുവച്ച് എത്തിയിരുന്നു. മീഡിയ കാണിക്കുന്നതും ശരിക്കുമുളള സത്യവും എന്ന കാപ്ഷനിലാണ് കൊല്‍ക്കത്തയുടെ പുതിയ വീഡിയോ വന്നത്.

ഞങ്ങളുടെ കഴിവുളള യുപി ബോയ്‌സ് എന്നും കൊല്‍ക്കത്ത വീഡിയോക്കൊപ്പം കുറിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് കാണിക്കുന്ന തരത്തിലുളള സൗഹൃദ നിമിഷങ്ങളാണ് വീഡിയോയിലുളളത്. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലീ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരശേഷമായിരുന്നു ഈ സംഭവം. ഈ കളിയില്‍ ഡല്‍ഹിക്കെതിരെ 14 റണ്‍സിനാണ് കൊല്‍ക്കത്ത ജയിച്ചത്.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി