ചിന്നസ്വാമി എന്ന സമുദ്രം പോലും കിണറായി സങ്കൽപ്പിച്ച് ആർസിബിയുടെ കെ.ജി.എഫ് സഖ്യം, അവന്മാരെ പഞ്ഞിക്കിടാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല; ഫുട്‍ബോളിൽ എം.എസ്.എൻ ആണെങ്കിൽ ക്രിക്കറ്റിൽ അത് കെ.ജി.എഫ് തന്നെ

ക്ലബ് ഫുട്‍ബോളിൽ ലോകം മുഴുവൻ ആരാധകരുള്ള ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്‌സയും. ഈ ടീമുകൾ കാലാകാലങ്ങളിൽ ക്ലബ് ഫുട്‍ബോൾ ലോകം മാറി മാറി ഭരിച്ച നാളുകളിൽ അവരെ അതിന് സഹായിച്ചത് വ്യക്തികത മികവിനേക്കാൾ ടീം എന്ന നിലയിൽ അവർ തമ്മിലുള്ള ഒത്തൊരുമ ആയിരുന്നു. ബാഴ്‌സയ്ക്ക് അത് എം.എസ്.എൻ (മെസി, നെയ്മർ , സുവാരസ് ) സഖ്യം ആണെങ്കിൽ റയലിന് അത് ബി.ബി.സി (ബെൻസിമ, ബെയ്ൽ, റൊണാൾഡോ) സഖ്യമായിരുന്നു. ക്രിക്കറ്റിൽ ഇത്തരം കൂട്ടുകെട്ടുകൾ അന്തരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ ഉണ്ടായെങ്കിലും ഇത്തരത്തിലുള്ള ലീഗുകൾ അത് ഇല്ലായിരുന്നു, അതിനൊരു മാറ്റമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ് സഖ്യം കൊണ്ടുവന്നിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയുടെ മുന്നിൽ തോറ്റ ബാംഗ്ലൂർ സ്വന്തം ഗ്രൗണ്ടിലേക്ക് മത്സരത്തിന് എത്തിയപ്പോൾ എന്താണോ ആരാധകർ പ്രതീക്ഷിച്ചത് അത് തന്നെ അവർക്ക് കിട്ടി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തത് മാത്രാമേ ലക്നൗ നായകൻ കെ.എൽ രാഹുലിന് ഓർമ കാണു, പിന്നെ അയാൾ കെ.ജി.എഫ് അടിച്ചുതകർക്കുന്നത് കണ്ട് എന്താണ് ഇവന്മാരെ ഒന്ന് ഒതുക്കാൻ ചെയ്യേണ്ടത് എന്നോർത്ത് നിന്ന് കാണും.

ആദ്യ മുതൽ കോഹ്ലി തകർത്തടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് . പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ ഒരറ്റത്ത് കാഴ്ചക്കാരനായി കോലി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തി. ഈ ടൂർണമെന്റിൽ തന്നെ വേഗത്തിൽ പന്തെറിയുന്ന മാർക്ക് വുഡിനെ കോഹ്ലി പ്രഹരിച്ചു. കഴിഞ്ഞ ലോകകപ്പിൽ എങ്ങനെയാണോ ഹാരീസ് റൗഫിനെ തകർത്തത് അതെ ശൈലിയിൽ തന്നെയാണ് കളിച്ചത്. അർദ്ധ സെഞ്ചുറി കടന്നുമുന്നേറിയ കോഹ്ലി 44 പന്തിൽ 61 റൺസ് എടുത്താണ് വീണത്. ഈ ടൂർണമെന്റിലെ താരത്തിന്റെ രണ്ടാമത്തെ അർദ്ധ സെഞ്ചുറി നേട്ടം കൂടി ആയിരുന്നു.

കോലി പുറത്തായ പിന്നാലെ ഫാഫ് അതുവരെ സൈലന്റ് ആയി നിന്നതിന്റെ ക്ഷീണം തീർത്ത് അടിക്കാൻ തുടങ്ങി. കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മാക്സ്‌വെല്‍ തുടക്കത്തിൽ ഫാഫിനെ പോലെ ഒതുങ്ങി നിൽക്കുക ആയിരുന്നു. എന്നാൽ നല്ല സ്‌കോറിയിലേക്ക് എത്താനൾ എല്ലാ സാധ്യതയും ഉണ്ടെന്ന് മനസിലാക്കിയ ഫാഫ് തകർത്തടിച്ചതോടെ മാക്സ്‌വെല്ലിനും ഒതുങ്ങി നില്ക്കാൻ സാധിച്ചു. തലങ്ങും വിലങ്ങും അടിച്ച ഇരുവരും ലക്നൗ ബോളറുമാർക്ക് എതിരെ ആധിപത്യം പുലർത്തി. വളരെ വേഗത്തിലാണ് ഇരുവരും ചേർന്ന് ടീം സ്കോർ 200 കടത്തിയത്.മാര്‍ക്ക് വുഡ് എറിഞ്ഞ അവസാന ഓവറില്‍ മാക്സ്‌വെല്‍(29 പന്തില്‍ 59) പുറത്തായെങ്കിലും ആര്‍സിബി 212ല്‍ എത്തിയിരുന്നു. ഡൂപ്ലെസി 79 (46) ദിനേശ് കാര്‍ത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്നൗവിനായി മാര്‍ക് വുഡും അമിത് മിശ്രയും ഓരോ വിക്കറ്റ് നേടി.

എന്തായാലും ഒരു കാര്യം ഉറപ്പാണ് ചിന്നസ്വാമിയിൽ വന്ന് ഈ മൂന്ന് പേരെയും പുറത്താക്കണം എങ്കിൽ ബോളറുമാർ കൂടുതൽ ഗൃഹപാഠം ചെയ്ത് വരണം. അല്ലാത്തപക്ഷം ഈ കെ.ജി.എഫ് കത്തിക്കാൻ നിങ്ങൾക്ക് സാധിക്കില്ല

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ