ഹാട്രിക് നേട്ടവുമായി അഖില ധനഞ്ജ, അടുത്ത ഓവറില്‍ ആറ് ബോളും സിക്‌സര്‍ പറത്തി പൊള്ളാര്‍ഡിന്റെ പ്രതികാരം-വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പറത്തുന്ന മൂന്നാമത്തെ മാത്രം താരമായി വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിലാണ് പൊള്ളാര്‍ഡ് കത്തിക്കയറിയത്. ഇതേ മത്സരത്തില്‍ തന്നെ ഹാട്രിക് നേട്ടം ആഘോഷിച്ച ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയെയാണ് പൊള്ളാര്‍ഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ നാലാം ഓവറിലായിരുന്നു അഖിലയുടെ ഹാട്രിക്ക് പ്രകടനം. എവിന്‍ ലെവിസ്, ക്രിസ് ഗെയ്ല്‍, നിക്കോളാണ് പൂരന്‍ എന്നിവരെയാണ് അഖില അടുത്തടുത്ത ബോളുകളില്‍ പുറത്താക്കിയത്. ഇതിന് പ്രതികാരമെന്നോണം അഖിലയുടെ അടുത്ത ഓവര്‍ നേരിട്ട പൊള്ളാര്‍ഡ് ആറ് ബോളും നിലംതൊടാതെ അതിര്‍ത്തി കടത്തി. മത്സരതത്തില്‍ പൊള്ളാര്‍ഡ് 11 ബോളില്‍ 38 റണ്‍സെടുത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പറത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് പൊള്ളാര്‍ഡ്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷ്വല്‍ ഗിബ്സ്, ഇന്ത്യയുടെ യുവരാജ് സിംഗ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ വിന്‍ഡീസ് നാല് വിക്കറ്റിന്‌വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 13.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Latest Stories

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ