മികവിലേക്ക് ഉയരാതെ കേരളം, ഫിനിഷിംഗ് മറന്ന സഞ്ജു; കേരളത്തിന് തോൽവി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മികച്ചൊരു ജയത്തിന് ശേഷം ഞെട്ടിപ്പിക്കുന്ന തോൽവി. സർവീസുമായി നടന്ന മത്സരത്തിലാണ് കളിയുടെ അവസാനം വരെ പ്രതീക്ഷ പുലർത്തിയ ശേഷമാണ് കേരളം 12 റണ്‍സിനാണ്  തോൽവിയേറ്റ് വാങ്ങിയത്.

എളുപ്പത്തിൽ ജയിക്കാവുന്ന ആത്മവിശ്വാസം കേരള താരങ്ങളെ ബാധിച്ചിരുന്നത് പോലെ തോണി, ഉത്തരവാദിത്വം ഇല്ലാത്ത ബാറ്റിംഗ് സമീപനമാണ് കേരളം പുറത്തെടുത്തത്. കേരളത്തിനായി സച്ചിന്‍ ബേബി 35 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 36ഉം സഞ്ജു സാംസണ്‍ 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും 30 ഉം നേടി പൊരുതിയെങ്കിലും മറ്റാർക്കും പൊരുതാൻ പോലും ആയില്ല.

കേരള ബൗളറുമാർ യദേഷ്ടം എക്സ്ട്രാ വഴങ്ങി സർവീസസ് സ്കോർ ബോർഡ് ഉയർത്തി, 18 അധിക റൺസാണ് വഴങ്ങിയത്. സർവീസാകട്ടെ വെറും 3 അധിക റൺസ് മാത്രമാണ് വഴങ്ങിയത്. അവസാന ഫലത്തിൽ ഈ അധിക റൺസ് കേരളത്തിന് വിനയായി.

ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 148 റണ്‍സെടുത്തത്. 35 പന്തില്‍ 39 റണ്‍സെടുത്ത ആന്‍ഷുല്‍ ഗുപ്തയാണ് ടോപ് സ്‌കോറര്‍. രവി ചൗഹാന്‍ 27 പന്തില്‍ 22 ഉം ദേവേന്ദര്‍ ലോച്ചാബും പി ആര്‍ രെഖേഡയും 17 വീതവും റണ്‍സെടുത്ത് പുറത്തായി. കേരളത്തിനായി മൂന്ന് വിക്കറ്റ് വൈശാഖ് ചന്ദ്രൻ മികച്ച പ്രകടനം നടത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ