ഹൈദരാബാദിനെ വിറപ്പിച്ചു കേരളം കീഴടങ്ങി

സയ്യിദ് മുഷ്താഖ് അലി ട്വന്റ20 മത്സരത്തില്‍ ഹൈദരാബാദിനെ വിറപ്പിച്ച് കേരളം കീഴടങ്ങി. പത്ത് റണ്‍സിനാണ് കേരളം മത്സരം അടിയറവ് വെച്ചത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കേരളത്തിനെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 രണ്‍സാണ് ഹൈദരാബാദ് അടിച്ചത്്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, ജലജ് സക്സേന, വിനോദ് കുമാര്‍, പ്രശാന്ത് പദ്മനാഭന്‍ എന്നിവരടങ്ങയി ബോളിങ് നിരയ്ക്ക് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാനായില്ല.

അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു കേരള ബോളര്‍മാര്‍ക്കെതിരേ മിന്നും പ്രകടനം നടത്തിയതാണ് ഹൈദരാബാദിന് മികച്ച ടോട്ടലുണ്ടാക്കാന്‍ സഹായകമായത്. 31 ബോളില്‍ നിന്ന് 52 റണ്‍സാണ് അമ്പാട്ടി സ്വന്തമാക്കിയത്. 34 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷത് റെഡ്ഡിയും, 21 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയും ഹൈദരാബാദ് ബാറ്റിങ് നിരയില്‍ നിര്‍ണായകമായി.

കേരളത്തിനായി 4 ഓവറുകള്‍ എറിഞ്ഞ ജലജ് സക്സേന 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍, പ്രശാന്ത് പദ്മനാഭന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള നിരയില്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ടും തുണച്ചില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്ത് കേരളം പുറത്തായി. 50 ബോൡ നിന്ന് 79 റണ്‍സെടുത്ത് സച്ചിന്‍ ബേബി കേരളത്തിന് ജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവുകളില്‍ ഹൈദരാബാദ് പിടിമുറുക്കുകയായിരുന്നു. കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവി കിരണ്‍ ആണ് ഹൈദ്രാബാദിനായി നിര്‍ണ്ണായക പ്രകടനം നടത്തിയത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...