കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥാവകാശം കരീന കപൂറും സെയ്ഫ് അലി ഖാനും ഏറ്റെടുത്തു

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ (ഐഎസ്പിഎല്‍) കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥാവകാശം ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും ഏറ്റെടുത്തു. കരീന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

തങ്ങള്‍ ഏറെ വിലമതിക്കുന്ന ഒരു പാരമ്പര്യമാണ് ക്രിക്കറ്റ. പങ്കിടുന്ന സ്‌നേഹമാണ്. എല്ലാത്തിനുമുപരി, ഇത് കുടുംബത്തിന്റെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്! ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ട്! യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് ഒരു മികച്ച അവസരമായിരിക്കും- കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐഎസ്പിഎല്ലിന് ടീം ഉടമകളുടെ ഒരു വന്‍ താര നിര തന്നെയാണുള്ളത്. നടന്‍ അക്ഷയ് കുമാറാണ് ശ്രീനഗര്‍ ടീമിന്റെ ഉടമയെങ്കില്‍, മുംബൈ ടീം ഓാണ്‍ ചെയ്യുന്നത് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ്. ബെംഗളൂരുവിന്റെ ഉടമസ്ഥത ഹൃത്വിക് റോഷനും ചെന്നൈയും ഹൈദരാബാദും ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യ, രാം ചരണ്‍ എന്നിവരുടെ ഉടമസ്ഥതയിലുമാണ്.

ഇന്ത്യയുടെ ആദ്യത്തെ ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഐഎസ്പിഎല്‍. മാര്‍ച്ച് 2 മുതല്‍ 9 വരെയായി 19 മത്സരങ്ങളുള്ള ലീഗിന്റെ വേദി മുംബൈയാണ്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു