IPL 2025: ഗുജറാത്ത് ടൈറ്റന്‍സ് ഇനി കിരീടം നേടില്ല, അവരുടെ സൂപ്പര്‍താരം പുറത്ത്, പകരക്കാരനായി അവനെ ടീമിലെടുത്ത് മാനേജ്‌മെന്റ്, എന്നാലും ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍

ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍ ഐപിഎലില്‍ ഇനിയുളള മത്സരങ്ങളില്‍ കളിച്ചേക്കില്ല. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ബട്‌ലറിന് പകരം ഇനി ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസാവും ഇറങ്ങുക. നിലവില്‍ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. പ്ലേഓഫ് ഇതിനോടകം ഉറപ്പിച്ച അവര്‍ക്ക് ഇനിയുളള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. ഈ സീസണില്‍ ഗുജറാത്തിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുളള താരമാണ് ബട്‌ലര്‍.

ബട്‌ലറുടെ അസാന്നിദ്ധ്യം സീസണില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്തിനെ കാര്യമായി ബാധിക്കും. ഈ വര്‍ഷം ഐപിഎലില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയിലും താരമുണ്ടായിരുന്നു. ഗില്‍, സായി സുദര്‍ശന്‍, ബട്‌ലര്‍ എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ഗുജറാത്തിനായി മിക്ക മത്സരങ്ങളിലും ഇംപാക്ടുളള പ്രകടനം കാഴ്ചവച്ചത്. മേയ് 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് അവരുടെ അടുത്ത മത്സരം.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ കളിച്ചിരുന്ന കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തെ തുടര്‍ന്നാണ് താരത്തെ ഗുജറാത്ത് ടീമിലെടുത്തത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 11 കളികളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ഗുജറാത്തിനുളളത്. ബാലന്‍സ്ഡ് ടീമായാണ് ഇത്തവണ ജിടിയെ ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തിയത്. ആശിഷ് നെഹ്‌റ കോച്ചായി കൂടെയുളളതും അവരുടെ എറ്റവും വലിയ ബലമാണ്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ