കോച്ചായി ഗാംഗുലിയുടെ ജോണ്‍ റൈറ്റ് വീണ്ടും ഇന്ത്യയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത പരശീലകരില്‍ ഒരാളാണ് ജോണ്‍ റൈറ്റ്. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ടീം ഇന്ത്യയെ 2003ലെ ലോകകപ്പില്‍ ഫൈനലോളം എത്തിച്ച മാന്ത്രികന്‍. ഗാംഗുലി ജോണ്‍ റൈറ്റ് കൂട്ടുകെട്ട് ക്രിക്കറ്റിനെ സ്‌നേഹിച്ച ഒരാള്‍ക്കും മറക്കാനാകില്ല.

ഇതാ ജോണ്‍ റൈറ്റ് വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി യുവതാരങ്ങളെ കണ്ടെത്തുക എന്ന ഭൗത്യമാണ് ജോണ്‍ റൈറ്റിന് നിര്‍വ്വഹിക്കാനുളളത്. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ സസൂക്ഷം നിരീക്ഷിച്ച ഈ മുന്‍ ഇന്ത്യന്‍ കോച്ച് ചില താരങ്ങളെയെല്ലാം നോട്ടമിട്ടും വെച്ചിട്ടുണ്ട്.

നാഗ്പൂരില്‍ നടന്ന കര്‍ണാടക-മുംബൈ മത്സരം കാണാന്‍ ജോണ്‍ റൈറ്റ് നേരിട്ടെട്ടിയിരുന്നു. കേരള വിദര്‍ഭ പോരാട്ടത്തിന് അദ്ദേഹത്തിന്റെ പ്രതിനിധികളും സൂറത്തിലെത്തി.

ഐപിഎല്‍ ലേലത്തിന് മുന്നോടിയായിട്ടാണ് ജോണ്‍റൈറ്റിസിന്റെ നിരീക്ഷണങ്ങള്‍. നേരത്തെ 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്ന റൈറ്റ് ടീമിനെ കിരീടവും അണിയിച്ചിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...