RCB VS PBKS: ഫൈനലിന് മുന്‍പ് ആര്‍സിബി ഡ്രസിങ് റൂമില്‍ ജയ് ഷാ, ഞെട്ടി ആരാധകര്‍, എന്തിനാണ് വന്നതെന്ന് മനസിലായെന്ന് കമന്റുകള്‍

ഐപിഎല്‍ ഫൈനലിന് മുന്‍പായി ആര്‍സിബിയുടെ ഡ്രസിങ് റൂമിലെത്തി ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായിരുന്ന ജയ് ഷാ. ഫൈനല്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ആര്‍സിബി ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ജയ് ഷാ എത്തിയത്. ജയ് ഷാ ഹോട്ടലില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അതേസമയം മറ്റ് ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം ഹോട്ടലില്‍ എത്തിയതെന്നും ആര്‍സിബി താരങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആരാധകര്‍ പല തരത്തിലാണ് ഈ സന്ദര്‍ശനം വ്യാഖ്യാനിക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ ഫൈനലില്‍ മാച്ച് ഫിക്‌സിങ് നടക്കാനുളള സാധ്യതയുണ്ടെന്ന് ആരാധകര്‍ പറയുന്നു. ജയ്ഷാ ആദ്യമേ ഫൈനല്‍ സ്‌ക്രിപ്റ്റ് ഉണ്ടാക്കിയിട്ടാണ് വന്നതെന്ന്‌ മറ്റുചിലരും ആരോപിക്കുന്നു. ഈ സന്ദര്‍ശനത്തില്‍ എന്തോ കാര്യമുണ്ട് എന്ന് മറ്റ് ഫാന്‍സും കമന്റിട്ടിരിക്കുന്നു.

എന്നാല്‍ കോഹ്ലിയെ ടെസ്റ്റ് വിരമിക്കലില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ജയ് ഷായുടെ വരവെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. ഫൈനലില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബോളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ ബാറ്റിങ്ങില്‍ 7 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലാണ് ആര്‍സിബി. വിരാട് കോഹ്‌ലിയും നായകന്‍ രജത് പാട്ടിധാറുമാണ് ക്രീസില്‍.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും