MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കിയാണ് ജസ്പ്രീത് ബുംറ ടീമില്‍ ജോയിന്‍ ചെയ്തതായുളള വിവരം ഇന്ന് പുറത്തുവന്നത്. ബുംറയുടെ ഭാര്യ സഞ്ജന മകന് അച്ഛനെ കുറിച്ചുളള കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലുളള ഒരു വീഡിയോയാണ് മുംബൈയുടെ പേജില്‍ ഇന്ന് പുറത്തുവന്നത്. ഇതിലൂടെ ബുംറ ടീമില്‍ വീണ്ടും ജോയിന്‍ ചെയ്തതായുളള വിവരം മുംബൈ ആരാധകരെ അറിയിക്കുകയായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ശേഷം മാസങ്ങളുടെ ഇടവേള കഴിഞ്ഞാണ് സ്റ്റാര്‍ പേസറുടെ തിരിച്ചുവരവ്. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ നഷ്ടമായ ബുംറ ഐപിഎലിലൂടെ തിരിച്ചെത്തുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു.

ഒടുവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ബിസിസിഐയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ബുംറ ടീമിനൊപ്പം ചേര്‍ന്നത്. ടീമിനൊപ്പം ജോയിന്‍ ചെയ്ത സമയത്ത് ബുംറയുടെതായി എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വീഡിയോയില്‍ സഹതാരം ട്രെന്റ് ബോള്‍ട്ടിനെ ബുംറ കെട്ടിപിടിക്കുന്നതും അവസാനം ക്ലിയറന്‍സ് ലഭിച്ചതായും അറിയിക്കുന്നതാണ് ഉളളത്.

ഐപിഎലില്‍ ഇത്തവണ മൂന്ന് മത്സരങ്ങള്‍ നഷ്ടമായ താരം ആര്‍സിബിക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തില്‍ ടീമില്‍ എന്തായാലും ഉണ്ടാവുമെന്നുളള കാര്യം ഉറപ്പാണ്. ബുംറയുടെ അഭാവത്തില്‍ പ്രധാന പേസറായ ട്രെന്‍ഡ് ബോള്‍ട്ടിന് ഇംപാക്ടുളള ഒരു ബോളിങ് പ്രകടനം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടുപേരും ഒരുമിച്ച് ചേരുന്നതോടെ മുംബൈയുടെ പേസ് അറ്റാക്ക് ഒന്നുകൂടെ ഉഷാറാകുമെന്നുളള കാര്യം ഉറപ്പാണ്. ബുംറയ്ക്കും ബോള്‍ട്ടിനും പുറമെ ഹാര്‍ദിക് പാണ്ഡ്യ, അശ്വനി കുമാര്‍, വിഘ്‌നേഷ് പുതൂര്‍, മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയ ബോളര്‍മാരും മുംബൈയുടെ ബോളിങ് നിരയുടെ കരുത്താണ്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്