ജഡേജ ഇപ്പോഴും ഏകദിന ടീമിൽ തുടരുന്നു, എനിക്ക് അതിൽ അതിശയമാണ്: ഇർഫാൻ പത്താൻ

ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.

ഇപ്പോഴിതാണ് ജഡേജക്കെതിരെ വിമർശനവുമായി ഏത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. രണ്ടാം മത്സരത്തില്ഡ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതിൽ ജഡേജ പരാജയപ്പെട്ടുവെന്ന് പറഞ്ഞിരിക്കുകയാണ് പത്താൻ.

‘രാജ്‌കോട്ട് ആഭ്യന്തര ക്രിക്കറ്റിൽ ജഡേജയുടെ ഹോം ഗ്രൗണ്ട് കൂടിയാണ്. കപിൽ ദേവിനുശേഷം ഇന്ത്യക്ക് ടെസ്റ്റിൽ ഒരു ഓൾ റൗണ്ടറെ കിട്ടിയിട്ടുണ്ടെങ്കിൽ അത് ജഡേജയാണ്. എന്നാൽ ഏകദിന ക്രിക്കറ്റിലെത്തുമ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്’

‘സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും ജഡേജ കഷ്ടപ്പെടുകയായിരുന്നു. രാഹുൽ 90 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമ്പോൾ ജഡേജ 80 സ്‌ട്രൈക്ക് റേറ്റിലെങ്കിലും ബാറ്റ് ചെയ്യണമായിരുന്നു. പക്ഷെ ജഡേജക്ക് അതിന് കഴിഞ്ഞില്ല. 2020നുശേഷം ജഡേജ ഏകദിന ക്രിക്കറ്റിൽ ഒരു അർധസെഞ്ച്വറി പോലും നേടിയിട്ടില്ല. ജഡേജ ഒരുപാട് പ്രഷറിലാണ് ബാറ്റ് വീശുന്നത്,’ പത്താൻ പറഞ്ഞു.

Latest Stories

മോനെ സഞ്ജയ്, കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു, അത് ഓർമ്മയുണ്ടാകണം: ഹർഭജൻ സിങ്

ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത; ടി-20 ലോകകപ്പിൽ തിലകിന് പകരമെത്തുന്നത് ആ വെടിക്കെട്ട് ബാറ്റ്സ്മാൻ

എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരും; മുന്നണി മാറ്റത്തിനില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനം

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

ഏറെ നാളത്തെ പ്രണയം, മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു?; വിവാഹം വാലൻ്റെൻസ് ദിനത്തിലെന്ന് റിപ്പോർട്ട്

'നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുകയാണ്, തളർന്നു'; അജു വർഗീസിനെ ട്രോളി ഭാര്യ അഗസ്‌റ്റീന

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ മൊഴിയെടുത്തതിൻ്റെ വീഡിയോ കോടതിയിൽ ഹാജരാക്കി, ജാമ്യാപേക്ഷയിൽ വിധി നാളെ

IND vs NZ: ആ അവസരം ഇന്ത്യയ്ക്ക് ഇപ്പോൾ നഷ്ടമായി, ഇനി ആ റിസ്‌ക് എടുക്കാൻ ടീമിന് കഴിയില്ല: സുനിൽ ​ഗവാസ്കർ

വയനാടിന് കൈത്താങ്ങായി ഈസ്റ്റേണ്‍; അംഗനവാടികള്‍ ഇനി 'സ്മാര്‍ട്ടാകും'

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ