സൂര്യകുമാറിന് പകരം സഞ്ജുവിനെ പരിഗണിക്കുന്നത് നന്നായിരിക്കും, എന്നാലും ആ പ്രശ്‌നം നിലനില്‍ക്കും; വിലയിരുത്തലുമായി വസീം ജാഫര്‍

ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണെ പരിഗണിക്കുന്നത് നന്നായിരിക്കുമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. എന്നിരുന്നാലും, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പന്തുകളെ നേരിടുന്ന ഏതൊരു ബാറ്റര്‍ക്കും പ്രശ്നങ്ങളുണ്ടാകുമെന്നും ജാഫര്‍ സമ്മതിച്ചു.

സൂര്യകുമാര്‍ യാദവ് നേരിട്ട പുറത്തായ പന്ത് ഏറെ മികച്ചായതിനാല്‍ നാം അദ്ദേഹത്തോട് സഹതപിച്ചേക്കാം. ഒരു ഇടങ്കയ്യന്‍ സീമറില്‍നിന്ന് അത്തരമൊരു പന്ത് നേരിടുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നതില്‍ സംശയമില്ല. വീണ്ടും, മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ ചെയ്യുമ്പോള്‍, അദ്ദേഹം അത് മുന്‍കൂട്ടി കണ്ടിരിക്കണം. അവന്‍ സ്റ്റമ്പുകളെ ആക്രമിക്കുകയും പന്ത് സ്വിംഗ് ചെയ്യുകയും ചെയ്യും.

മൂന്നാം ഏകദിനത്തില്‍ മാനേജ്മെന്റ് അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണണം, അല്ലാത്തപക്ഷം സഞ്ജു സാംസണിന് അവസരം നല്‍കുന്നത് മോശമായ ഓപ്ഷനല്ല. കാരണം അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം നന്നായി കളിച്ചു, അവന്‍ മികച്ച കളിക്കാരനാണ്- വസീം ജാഫര്‍ പറഞ്ഞു.

മുംബൈയിലും വിശാഖപട്ടണത്തും നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനത്തിന് വിധേയനായത്. വലംകൈയ്യന്‍ ബാറ്റര്‍ രണ്ട് തവണയും സ്റ്റാര്‍ക്കിന് മുന്നിലാണ് കീഴടങ്ങിയത്. അതിനാല്‍, മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്നിരുന്നാലും മോശം ഫോമിലും താരത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് നായകന്‍ രോഹിത് ശര്‍മ്മ.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം