Ipl

വെറുതെ അല്ല രാജസ്ഥാൻ അവനെ ടീമിലെടുത്തത്, അയാളെ എടുത്ത തീരുമാനത്തിന് അന്ന് പുച്ഛിച്ചവർ ഇന്ന് അസൂയപ്പെടുന്നു

പ്രണവ് തെക്കേടത്ത്

തന്റെ ഐപിൽ കരിയറിലെ ആദ്യ മത്സരത്തിൽ തന്നെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ സ്റ്റോയ്‌നിസിനെതിരെ അവസാന ഓവറിൽ 3 ഡോട്ട് ബോളുകൾ വർഷിച്ചു കൊണ്ട് രാജസ്ഥാനെ വിജയിപ്പിച്ചതിന് ശേഷം പോസ്റ്റ് മാച്ച് പ്രേസേന്റ്റേഷനിൽ കുൽദീപ് സെന്നിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി സഞ്ജു പറയുന്നുണ്ട് സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ മധ്യപ്രദേശിന് വേണ്ടി വൈഡ് യോർക്കറുകളും നോർമൽ യോർക്കറും നല്ല പേസിൽ nail ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹത്തെ രാജസ്ഥാൻ പിക്ക് ചെയ്യാനുണ്ടായ സാഹചര്യമെന്ന് .

പ്രാദേശിക ടൂർണമെന്റിൽ സഞ്ജുവെന്ന നായകൻ കണ്ട ആ സ്കിൽ സ്റ്റോയ്‌നിസിനെതിരെ ഒരു സമ്മർദം നിറഞ്ഞ സാഹചര്യത്തിൽ അദ്ദേഹം എക്സിക്യൂട്ട് ചെയ്യുമ്പോൾ തന്നെ ആ റ്റെമ്പർമെന്റ് സ്ട്രോങ്ങ് ആണെന്ന് ആരാധകർക്ക് മനസ്സിലാവുകയും ചെയ്യുന്നുണ്ട് ,3 കളികളിൽ 2 മാച്ച് വിന്നിങ് പെർഫോമൻസ് കാഴ്ച്ച വെയ്ക്കുമ്പോഴും അദ്ദേഹത്തിന് റോ പേസ് മാത്രമേ ഉള്ളൂ വേരിയേഷൻസ് ഒന്നുമില്ല ,ഈ കരിയർ അധിക കാലം നീളില്ല എന്നൊക്കെ വിലയിരുത്തുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ.

നല്ല വേഗത്തിൽ ബോൾ ചെയ്യുക എന്നുള്ളത് ഒരു കോച്ചിനും പഠിപ്പിക്കാൻ സാധിക്കാത്ത ഒരു സ്കില്ലാണ് it has to come naturally അത് അയാളിൽ ആവോളമുണ്ട് ബാക്കിയൊക്കെ കരിയർ മുന്നോട്ട് പോവുമ്പോൾ അയാളിൽ എത്തിച്ചേരും മലിംഗയെ പോലുള്ള ഷോർട്ടർ ഫോർമാറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറൊക്കെ കോച് ആയുള്ളപ്പോൾ എല്ലാം അയാളിൽ വന്നു ചേരുമെന്ന് പ്രതീക്ഷിക്കാം.

ഇപ്പോൾ നിലവിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ആസ്വദിക്കാം ഹരിഹർപുർ ഗ്രാമത്തിൽ നിന്ന് 6 കിലോമീറ്ററോളം സൈക്കിൾ താണ്ടി റെവ എന്ന ഗ്രാമത്തിലെ ബാർബർ ഷോപ്പിലെത്തുന്ന ആ അച്ഛന്റെ മകൻ ഇപ്പോൾ ആരും കൊതിക്കുന്ന ഐപിൽ ലീഗിൽ എത്തിയതിന് പിന്നിൽ ആ റോ പേസ് തന്നെയാണ് കാരണം, ലോക്കൽ കോച്ചുകൾ ആ സ്കിൽ കണ്ടിട്ട് തെന്നെയാണ് അയാളെ ബാക്ക് ചെയ്ത് ഗ്രൂം ചെയ്തതുമെന്നും പറയപ്പെടുന്നുണ്ട്.

പേസും ബൗൺസുമുള്ള ഓസ്‌ട്രേലിയൻ പ്രതലത്തിൽ കളിച്ചു വളര്ന്നതിന്റെ അനുഭവ സമ്പത്തുള്ള മാക്സ്വെല്ലിനെ പോലൊരു പ്ലെയറെ ഷോർട് ഓഫ് ലെങ്ങ്തിൽ വന്ന ഒരു ബൗൺസി ഡെലിവറിയിൽ സ്ലിപ്പിൽ കുരുക്കുന്നതൊക്കെ നിലവിൽ ആസ്വദിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍

ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറവ് തന്നെ, ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമ ബംഗാളില്‍

പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മികച്ച ചോയ്‌സ്, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും