ചക്രവര്‍ത്തിയെ ടീമിലെടുത്തത് മികച്ച തീരുമാനം, പക്ഷേ...; നിരീക്ഷണവുമായി പീറ്റേഴ്‌സണ്‍

ടി20 പരമ്പരയില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മേല്‍ നേടിയ ആധിപത്യം വരുണ്‍ ചക്രവര്‍ത്തി ഏകദിന പരമ്പരയില്‍ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഏകദിനത്തില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അദ്ദേഹത്തിനെതിരെ നന്നായി ബാറ്റു ചെയ്യുമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. അതിനുള്ള കാരണവും താരം വെളിപ്പെടുത്തി.

ഏകദിനങ്ങളില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അദ്ദേഹത്തിനെതിരെ നന്നായി ബാറ്റു ചെയ്യും. കാരണം അവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഇതൊരു ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റാണ്, ഓരോ പന്തും ആക്രമിക്കേണ്ടതില്ല. പക്ഷേ ചക്രവര്‍ത്തിയെ ടീമില്‍ ചേര്‍ക്കാന്‍ ഇന്ത്യ എടുത്ത തീരുമാനം മികച്ച തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു- പീറ്റേഴ്സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെ പിന്നീട് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിന് ഊന്നല്‍ നല്‍കി ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള പ്രീ-സീരീസ് പരിശീലന ക്യാമ്പ് ഫെബ്രുവരി 2 മുതല്‍ ഇന്ത്യ ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതിന് ശേഷം മിസ്റ്ററി സ്പിന്നര്‍ തന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു. 2021 നവംബറില്‍ ടി20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം, മൂന്ന് വര്‍ഷത്തെ ഇടവേളകഴിഞ്ഞ ടീമില്‍ തിരിച്ചെത്തിയ താരം ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇപ്പോള്‍ ഇംഗ്ലണ്ട് എന്നിവയ്ക്കെതിരായ ടി20 പരമ്പരയിലൂടെ ശരിക്കും ശ്രദ്ധേയനായി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20യില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡിന് അര്‍ഹനായി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി