കോഹ്‌ലിയെ പോലെ ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ലെന്ന് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണ്: ബാബർ അസം

നിലവിലെ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന താരമാണ് പാകിസ്ഥാൻ ക്രിക്കറ്റർ ബാബർ അസം. ഇപ്പോഴിതാ പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടറുടെ ചോദ്യത്തിന് നേരെ ക്ഷോഭിച്ചിരിക്കുകയാണ് ബാബർ. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് ബാബറിനെ പ്രകോപിപ്പിച്ചത്.

ഹൈദരാബാദ് കിംഗ്‌സ്മാനെതിരായ മത്സരത്തിൽ 37 പന്തിൽ 43 റൺസെടുത്ത ബാബർ ടീമിലെ ടോപ് സ്കോററായെങ്കിലും അവസാന നിമിഷം വരെ ക്രീസിൽ നിന്ന് കളി ജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല. ഇതേക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യമാണ് തര്‍ക്കത്തിന് വഴിവെച്ചത്.

വിരാട് കോഹ്‌ലിയും നിങ്ങളും ഒരേ ശൈലിയിലാണ് കളിക്കുന്നത് എന്നുപറയുന്നു. പക്ഷേ അദ്ദേഹം മത്സരങ്ങൾ ഫിനിഷ് ചെയ്യാറുണ്ട്. നിങ്ങൾക്ക് അതിന് സാധിക്കുന്നില്ല. ആളുകൾ നിങ്ങളെ കോഹ്ലിയുമായുള്ള താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇവിടെ അവസാനിപ്പിക്കൂ. ഇത്തരം താരതമ്യങ്ങൾ നിങ്ങളുടെ കൈയില്‍ വെച്ചാല്‍ മതി. ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ല എന്നത് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണെന്നും ബാബര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ