വൈഭവ് എതിർ ടീമിൽ കളിക്കാത്തത് ഞങ്ങളുടെ ഭാഗ്യമാണ്: റിയാൻ പരാഗ്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റുകൾക്കും 47 പന്തുകൾ ബാക്കിനിൽക്കേയുമാണ് രാജസ്ഥാൻ വിജയ സ്കോർ മറികടന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 17 പന്തുകളിൽ നിന്നായി 5 സിക്‌സും 4 ഫോറുമായി 52 റൺസാണ് താരം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം മുതലേ പിഴച്ചു. രാജസ്ഥാൻ ബൗളർമാരായ ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ചെന്നൈ നിര 19.4 ഓവറിൽ 127 റൺസിന് പുറത്തായി. പിച്ചിലെ ഈർപ്പവും ചലനവും മുതലെടുത്ത രാജസ്ഥാൻ ബൗളർമാർക്ക് മുന്നിൽ സിഎസ്‌കെ ബാറ്റർമാർ പതറുകയായിരുന്നു.

യുവതാരം വെയ്‌ഭവിനെ പ്രശംസ കൊണ്ട് മൂടുകയാണ് ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരശേഷം സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“വെയ്‌ഭവിനോട് പുറത്തെ ചർച്ചകളൊന്നും ശ്രദ്ധിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അവന് ബാറ്റിംഗ് വളരെ ഇഷ്ടമാണ്, അതിനാൽ നെറ്റ്സിൽ ആവശ്യത്തിന് സമയം നൽകുന്നുണ്ട്. അവൻ ഞങ്ങളുടെ ടീമിലുണ്ടായതിൽ സന്തോഷം, എതിർ ടീമിലല്ലല്ലോ എന്നത് വലിയ ആശ്വാസമാണ്.” റിയാൻ പരാഗ് പറഞ്ഞു.

Latest Stories

പോക്സോ കേസ് പ്രതി ജയിൽചാടി; മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

ദുബെ എനിക്കെതിരെ ഏത് ഷോട്ട് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ കുരുക്കിൽ അവൻ പെട്ടു: രവീന്ദ്ര ജഡേജ

ധോണിയെ നേരിട്ട് കാണുമ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്: രവീന്ദ്ര ജഡേജ

യുദ്ധം അവസാനിക്കുന്നു, ഒടുവിൽ ട്രംപ് കീഴടങ്ങുന്നു? ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ നീക്കം

കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ

ഇറാനിലെ ഇസ്ഫഹാനിലെ ആയുധകേന്ദ്രത്തിന് നേര്‍ക്ക് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ്; ആക്രമണ സ്ഥലങ്ങളുടെ ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാല്‍ വധശിക്ഷയെന്ന് ഇറാന്‍ ഭരണകൂടം

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ

ഗതാഗതം തടസപ്പെടുത്തി, പ്രചാരണത്തിന് കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌

തൃണമൂലിന് ശേഷം ബിജെപിയില്‍; ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു

കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട്