'കഴിഞ്ഞ വർഷത്തെ പോലെയല്ല, ഇത്തവണ കഠിനമായിരിക്കും മത്സരങ്ങൾ'; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിരാട് കോഹ്ലി

2026 ഐപിഎൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മാർച്ച് 28ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ആർസിബി പ്രീസീസൺ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ ബെംഗളൂരുവിനു ഇത്തവണത്തെ ടൂർണമെന്റ് കഠിനമായിരിക്കും എന്ന് സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോഹ്ലി. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഇത്തവണ ടീമിന്റെ മേൽ അധികസമ്മർദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും പാഴാക്കാതെ കഠിന പരിശീലനം തുടരണമെന്നും കോഹ്‌ലി പറഞ്ഞു.

‘കഴിഞ്ഞ വർഷം നേടിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളിൽ നമ്മൾ ശരിക്കും കഠിനാധ്വാനം ചെയ്തു. എന്നാൽ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി കഠിനമാകും. കാരണം മറ്റ് ടീമുകൾ നമ്മളെ ശക്തമായ രീതിയിലായിരിക്കും നേരിടാനൊരുങ്ങുന്നത്’, കോഹ്‌ലി പറഞ്ഞു.

‘ഈ ദിവസങ്ങൾ പാഴാക്കാതെ നമ്മൾ മുന്നോട്ട് തന്നെ പോകണം. അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ സ്വിച്ച് ഓൺ ചെയ്യുക. നമ്മൾ പങ്കെടുക്കുന്ന ഏതൊരു സെഷന്റെയും ഒരു മിനിറ്റ് പോലും പാഴാക്കരുത്. ഇനിയുള്ള രണ്ടര മാസത്തേക്ക് നമ്മുടെ 120 ശതമാനവും നമ്മൾ നൽകണം’, കോഹ്‌ലി കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ