വാക്കുകളിൽ മാത്രമേ ഉള്ളോ പ്രവൃത്തിയിലും കലക്കുമോ എന്ന് കണ്ടറിയണം, ഐ.പി.എൽ നിർത്തേണ്ടിവരും ആ ആഗ്രഹം നടക്കണം എങ്കിൽ

Renji Isabella Pfizer

തുടർച്ചയായ പരിക്കുകളും പിച്ചുകളുടെ നിലവാരവും ആധുനിക സേവനങ്ങളുടെ പരിമിതിയും എന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ശാപവും മാനക്കേടുമാണ്. താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഒഴിവാക്കുകയും രാജ്യത്തെ പിച്ചുകളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ തന്‍റെ ആദ്യ പരിഗണനയെന്നാണ് ചുമതലയേറ്റെടുത്ത റോജർ ബിന്നിയുടെ ആദ്യവാക്കുകൾ.

മത്സരങ്ങളുടെ ആധിക്യവും IPL തുടങ്ങിയ ടൈറ്റ് സ്കെഡ്യൂളും നിലനിൽക്കുമ്പോൾ പരിക്കുകളിൽ നിന്നും താരങ്ങളെ എത്രമാത്രം രക്ഷപ്പെടുത്താൻ പറ്റും എന്നത് ഉറപ്പില്ല. ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐ യുടെ അടുത്ത വിലയിരുത്തല്‍. സുനില്‍ ജോഷി ഒഴികെയുള്ളവരെ എല്ലാവരേയും മാറ്റാനുള്ള ആലോചനകൾ നടന്നു വരുന്നു എന്നതാണ് പുതിയ വാർത്ത. T20 ലോകകപ്പിന് ശേഷം പുതിയ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുപ്പും അതിനെ തുടർന്ന് സെലെക്ഷൻ കമ്മറ്റി ഉടച്ച് വർക്കലും ഉണ്ടാവും.

സെലെക്ഷൻ കമ്മറ്റി മാറുന്നു എന്നത് ഇന്ത്യൻ ക്രിക്കറ്റിനു ഒരു പുതു പ്രതീക്ഷയാണ്. അർഹരായവരെ പരിഗണിച്ചും, ആവശ്യമുള്ളവർക്ക് സപ്പോർട്ട് കൊടുത്തും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് വേണ്ടി കൂടെ വളരട്ടെ എന്നതാണ് ആഗ്രഹം.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം