വിരോധികളെ അടിക്കാനുള്ള വടി ഞങ്ങൾക്ക് തരേണ്ടത് നീയാണ് സഞ്ജു, അല്ലാത്തപക്ഷം നിനക്ക് വേണ്ടി വാദിക്കുന്നവർ നാണംകെടും; വീണ്ടും നിരാശപ്പെടുത്തി രാജസ്ഥാൻ നായകൻ

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നും ഐപിഎല്‍ കിരീട നേട്ടത്തേക്കാള്‍ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനില്‍ പ്രധാനമെന്നും ശരണ്‍ദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎല്‍ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യന്‍ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണില്‍ കുറഞ്ഞത് 700-800 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്താല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാന്‍ അടക്കം സെലക്ടര്‍മാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാല്‍ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോള്‍ മറ്റ് ചില വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നു. അടുത്തിടെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ.

ഇന്ന് മുംബൈക്ക് എതിരെ നടന്ന മത്സരത്തിൽ 10 പന്തിൽ 14 റൺസെടുത്ത താരം പുറത്തായി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിട്ടും, ടീമിന് നല്ല തുടക്കം കിട്ടിയിട്ടും സഞ്ജുവിന് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. മികച്ച ടീമുള്ള രാജസ്ഥാൻ ഈ വർഷവും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയാലും സഞ്ജുവിന് ഗുണം ഉണ്ടാകില്ല. സീസണിൽ 9 മത്സരങ്ങളിലായി 212 റൺസാണ് നിങ്ങളുടെ സമ്പാദ്യം, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വളരെ മോശമാണ് വ്യക്തികത പ്രകടനം.  ലക്‌ഷ്യം ഇന്ത്യൻ ടീമാണെങ്കിൽ കൂട്ടുത്തൽ ഉത്തരവാഹിത്വം കാണിക്കുക സഞ്ജു…..

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി