'സഞ്ജുവിനെ കുറിച്ച് മാത്രം പറയുന്നത് ശരിയല്ല'; പ്രതികരിച്ച് കപില്‍ ദേവ്

ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി വിന്‍ഡീസ് പരമ്പര മുതലാക്കേണ്ടത് സഞ്ജു സാംസണിനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ സാധിക്കാതെ പോയി. അതിനാല്‍ തന്നെ സഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്.

സഞ്ജു സാംസണെ കുറിച്ച് മാത്രം പറയുന്നത് ശരിയല്ല. നമ്മള്‍ സംസാരിക്കുന്നത് ഇന്ത്യന്‍ ടീമിനെ കുറിച്ചാണ്. അവന്‍ ഒരു മികച്ച കളിക്കാരനും മികച്ച പ്രതിഭയുള്ള താരവുമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, അദ്ദേഹം കൂടുതല്‍ സ്വയം മെച്ചപ്പെടേണ്ടതുണ്ട്- കപില്‍ ദേവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാള്‍ സഞ്ജുവാണ്. 12, 7, 13 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

വെസ്റ്റ് ഇന്‍ഡീസില്‍ സഞ്ജു സാംസണിനെ എങ്ങനെ തളക്കണമെന്നതില്‍ വ്യക്തമായ പ്ലാനുണ്ടായിരുന്നെന്ന് റൊമാരിയോ ഷെപ്പേര്‍ഡ് വെളിപ്പെടുത്തി. സഞ്ജുവിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് നേരത്തെ പദ്ധതികളുണ്ടായിരുന്നെന്നും അതുപയോഗിച്ചാണ് സഞ്ജുവിനെ പൂട്ടിയതെന്നും ഷെപ്പേര്‍ഡ് പറഞ്ഞു.

Latest Stories

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്