Ipl

സഞ്ജുവിനെ പോലെ മറ്റൊരു നായകന്‍ അശ്വിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംശയമാണ്!

പ്രണവ് തെക്കേടത്ത്

ഓക്ഷനില്‍ ഒരു താരത്തെ സ്വന്തമാക്കുമ്പോള്‍ അയാളുടെ റോള്‍ ആ ടീമില്‍ എന്താണെന്നറിയാന്‍ അയാള്‍ക്ക് അതിയായ ആഗ്രഹം കാണും. റോള്‍ ക്ലിയര്‍ ആവുമ്പോള്‍ അതിനനുസരിച്ച് അയാള്‍ക്ക് പ്രീപെയര്‍ ചെയ്യാനും സാധിക്കും. അശ്വിനെ ടീമില്‍ എത്തിക്കുമ്പോള്‍ രാജസ്ഥാന്‍ മാനേജ്‌മെന്റിന് അയാളെ എങ്ങനെ യൂസ് ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

ഒരു വിക്കറ്റ് പെട്ടെന്ന് നഷ്ടമാവുന്ന സാഹചര്യത്തില്‍ മൂന്നാമതെത്തി ഒരു പിഞ്ച് ഹിറ്ററുടെ റോള്‍ കൈകാര്യം ചെയ്യുക എന്നത് തന്നെയായിരുന്നു ആസ് എ ബാറ്റര്‍ രാജസ്ഥാന്‍ അയാളില്‍ നിന്ന് ആഗ്രഹിക്കുന്നത്. ഒരു ടച്ച് പ്ലെയറായ പവര്‍പ്‌ളേയില്‍ ഫീല്‍ഡേഴ്‌സിന്റെ തലയ്ക്ക് മുകളിലൂടെ ബോളുകള്‍ ചിപ്പ് ചെയ്തു വിടുന്ന ആ ക്ലാസിക്കല്‍ ശൈലിക്കപ്പുറം, പവര്‍ ഗെയിമും കൂടെ അയാള്‍ ട്രൈനിങ്ങില്‍ പ്രാക്റ്റീസ് ചെയ്തിരുന്നു എന്നും പറയുന്നുണ്ട്. പ്രാക്ടീസ് മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ ഇറക്കി അയാള്‍ക്ക് വേണ്ട കോണ്‍ഫിഡന്‍സ് നല്‍കിയിട്ട് തന്നെയാണ് 3ആം നമ്പറിലേക്ക് കയറ്റി വിടുന്നതും. എതിര്‍ ടീം ആ നീക്കത്തില്‍ അത്ഭുതപെടുമ്പോഴും അശ്വിന്‍ ഓള്‍റെഡി പ്രിപ്പയേര്‍ഡ് ആയി തന്നെ ഇറങ്ങുന്ന സാഹചര്യം.

ടെസ്റ്റ് ക്രിക്കറ്റില്‍ 5 സെഞ്ചുറികള്‍ ഉള്ള പലപ്പോഴും പ്രാദേശിക മാച്ചുകളില്‍ ഓപ്പണറുടെ റോളില്‍ ഇറങ്ങുന്ന ഒരു കളിക്കാരന്റെ ബാറ്റിംഗ് ടെക്നിക്ക് സംശയിക്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തപ്പോഴും, അശ്വിനെ ഫോള്ളോ ചെയ്യുന്നവരെ ആശ്ചര്യപെടുത്തിയത് ആ പവര്‍ ഹിറ്റിങ് തന്നെയാണ്. 173 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തി അശ്വിന്‍ ഒരു കളി തീര്‍പ്പു കല്പിക്കുന്നതൊക്കെ അയാളിലെ ബാറ്ററെ ആ മാനേജ്മന്റ് വിശ്വസിച്ചതിന്റെ പരിണിത ഫലമാവും .

ഒരു ബൗളര്‍ എന്ന നിലയില്‍ ഇന്നിങ്‌സിന്റെ ഏതൊരു ഘട്ടത്തിലും യൂസ് ചെയ്യാവുന്ന അശ്വിന്‍ ആ ടീമിന് നല്‍കുന്ന നിലവിലെ ബാലന്‍സ് വാക്കുകള്‍ക് അതീതമാണ്. സഞ്ജു എന്ന ക്യാപ്റ്റനെ പോലെ അശ്വിനെ മറ്റൊരു നായകന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചിന്തകള്‍ ജനിപ്പിക്കുന്ന വിധത്തിലാണ് അയാള്‍ ഉപയോഗിക്കപ്പെടുന്നതും.

കൊല്‍ക്കത്തക്കെതിരെ നടന്ന ഒരു ഹൈ സ്‌കോറിങ് മാച്ചില്‍ ചഹലിന്റെ 5 വിക്കറ്റ് നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്നതിന്റെ തിരക്കുകളില്‍ പോസ്റ്റ് മാച്ച് പ്രേസേന്റ്‌റേഷനില്‍ റസ്സലിനെ ആദ്യ ബോളില്‍ തന്നെ പുറത്താക്കി അശ്വിന്‍ സ്വന്തമാക്കുന്ന ഒരേയൊരു വിക്കറ്റിന്റെ പ്രാധാന്യമൊക്കെ എടുത്തുപറയുന്ന സഞ്ജു എന്ന നായകനും അശ്വിന്‍ ഈ ടീമിലെ പ്രധാനിയാണെന്ന ചിന്തകള്‍ അയാളിലേക്ക് എത്തിക്കുന്നുണ്ട്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ