ധവാന് പിന്നാലെ പരിക്കേറ്റ് മറ്റൊരു താരവും, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ന്യൂസിലന്‍ഡിനെതിരെ സമ്പൂര്‍ണ പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ തേടി മറ്റൊരു തിരിച്ചടി വാര്‍ത്ത കൂടി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കിന് പിന്നാലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്കും പരിക്കേറ്റു.

രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുമ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത്. വിദര്‍ഭയ്ക്കെതിരെയായിരുന്നു മത്സരം.

വിദര്‍ഭയ്ക്കെതിരെ ബൗള്‍ ചെയ്യുകയായിരുന്ന ഇശാന്ത് ശര്‍മ്മ പന്ത് ബൗള്‍ ചെയ്ത ശേഷം എല്‍ബി വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. മൈതാനത്ത് തെന്നി വീണ ഇഷാന്തിന്റെ ആംഗിളിനാണ് പരിക്കേറ്റിരിക്കുന്നത്. വേദനകൊണ്ട് പുളഞ്ഞ ഇശാന്ത് ശര്‍മ്മയെ ഉടന്‍ മൈതാനത്ത് നിന്നും മാറ്റുകയായിരുന്നു.

ഇതോടെ ന്യൂസിലന്‍ഡില്‍ പന്തെറിയാന്‍ ഇഷാന്ത് ഉണ്ടാകുമോയെന്ന കാര്യം ആശങ്കയിലായി. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും പരിക്കേറ്റിരുന്നു.

ഈ മാസം 24 -ന് ആരംഭിയ്ക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങളാണ് ഉളളത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനം കൂടിയാണ് ന്യൂസിലാന്‍ഡിലേത്.

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ