വീണ്ടും പകരക്കാര്‍, രണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ കൂടി ലോക കപ്പ് ടീമിലേക്ക്

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രണ്ട് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ കൂടി. മുതിര്‍ന്ന പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയെയും ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെയുമാണ് പുതുതായി സ്റ്റാന്‍ഡ് ബൈ കളിക്കാരായി സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

നേരത്തെ പ്രഖ്യാപിച്ച മൂന്ന് താരങ്ങള്‍ക്ക് പുറമേയാണിത്. റിഷഭ് പന്ത്, അമ്പാട്ടി റായിഡു, നവദീപ് സെയ്‌നി എന്നിവരെ കഴിഞ്ഞ ദിവസം ലോക കപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍, രണ്ട് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവരെയാണ് സ്റ്റാന്‍ഡ് ബൈ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ നവദീപ് സെയ്‌നി ഒഴികെയുള്ളവര്‍ ടീമിനൊപ്പം പോകില്ലെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഏത് നിമിഷവും ഇവരെ ടീമില്‍ ഉള്‍പ്പെടുത്തും. സെയ്‌നിയെ ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സില്‍ പന്തെറിയാനുള്ള ബൗളറായി കൂടി തിരഞ്ഞെടുത്തതിനാല്‍ സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും.

ടെസ്റ്റിലെ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയാണ് ഇഷാന്തെങ്കിലും ഏകദിനങ്ങളില്‍ സ്ഥിരം സാന്നിധ്യമല്ല. എന്നാല്‍ ഇഷാന്തിന്റെ അനുഭവസമ്പത്ത് കണക്കിലെടുത്താണ് അദ്ദേഹത്തെ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ പ്രതിനിധി ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം