Ipl

'ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന്റെ ഗുണത്തിന് വേണ്ടി'; ന്യായീകരിച്ച് ഇഷാന്‍ കിഷന്‍

ഐപിഎല്ലില്‍ മുംബൈ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും വെടിക്കെട്ട് വീരന്‍ ടിം ഡേവിഡിനെ ടീം പുറത്തിരുത്തിയ തീരുമാനത്തെ ന്യായീകരിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന്റെ ഗുണത്തിന് വേണ്ടിയാണെന്നും മത്സരങ്ങള്‍ കളിക്കാതെ ടീം ഇലവണിന് പുറത്ത് സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് ഫോം വീണ്ടെടുക്കാന്‍ താരത്തെ സഹായിച്ചെന്നും ഇഷാന്‍ വിലയിരുത്തി.

‘ഐപിഎല്‍ ഒരു വലിയ വേദിയാണ്. ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ് മാനേജ്മെന്റ് തീരുമാനങ്ങള്‍ എടുക്കുന്നത്. അതില്‍ വ്യക്തിപരമായി ഒന്നും കാണാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ ടിം ഡേവിഡ് ടീമിന് പുറത്തായി. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റില്‍ തിളങ്ങാന്‍ അവന് സമയം ആവശ്യമായിരുന്നു. അതുകൊണ്ട് ടീമിന് പുറത്തായിരുന്നത് ഒരു മോശം കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല.’

‘തിരിച്ചുവരവിന് ശേഷം ടിം കളിച്ച ഇന്നിംഗ്സുകള്‍ അതിമനോഹരമായിരുന്നു. ആദ്യം മുതല്‍ ടിമ്മിനെ പിന്തുണയ്ക്കേണ്ടിയിരുന്നുവെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞെന്നിരിക്കാം. പക്ഷെ അത്തരമൊരു തീരുമാനം എടുക്കാന്‍ ക്യാപ്റ്റനും മാനേജ്മെന്റിനും ബുദ്ധിമുട്ടുണ്ട്. ഇത്തരം തീരുമാനങ്ങള്‍ ടീമിനെ ചിലപ്പോള്‍ സഹായിക്കും. തിരിച്ചെത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഉപകരിക്കും’ ഇഷാന്‍ പറഞ്ഞു.

ഡേവിഡിനെ മുംബൈയുടെ ദീര്‍ഘകാല ഫിനിഷറായാണ് ആരാധകര്‍ കാണുന്നത്. 20*, 44*, 13, 16*, 46 എന്നിങ്ങനെയാണ് അവസാന അഞ്ച് മത്സരത്തിലെ ഡേവിഡിന്റെ സ്‌കോര്‍. പേസിനെയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ ഡേവിഡിന് മികവുണ്ട്.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി