ഇഷാന് അടുത്ത പണി, എന്തിനാണ് കുഞ്ഞേ ഇങ്ങനെ ഒരു മണ്ടത്തരം ചെയ്തത് എന്ന് ആരാധകർ; സംഭവം ഇങ്ങനെ

2023-24 ലെ കേന്ദ്ര കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ കരാറില്‍നിന്നും ഒഴിവാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് നിബന്ധന. എന്നാല്‍, ഇരുവരും ഇത് അവഗണിച്ച് വിട്ടുനിന്നതാണ് കരാറില്‍നിന്ന് പുറത്താവാന്‍ കാരണം.

ടെസ്റ്റിലെ മൂന്നാം നമ്പര്‍ താരം ചേതേശ്വര്‍ പുജാരയും തഴയപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. റിങ്കു സിംഗും തിലക് വര്‍മയുമാണ് പുതിയതായി കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ടു. മാനസിക ക്ഷീണം മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് ഇഷാന്റെ പ്രശ്‌നങ്ങളുടെ തുടക്കം. അദ്ദേഹത്തോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാതെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചതോടെ ഇഷാന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് പറയാം.

ഇപ്പോൾ ഇതാ താരത്തിന് മറ്റൊരു പണിയ കിട്ടാൻ പോകുകയാണ് . നിലവിൽ ഡി വൈ പാട്ടീൽ ടി20 ടൂർണമെൻ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) വേണ്ടി കളിക്കുകയാണ് ഇഷാൻ. മത്സരത്തിൽ താരത്തിന് തിളങ്ങാൻ പറ്റിയിരുന്നില്ല. എന്നാൽ മത്സരത്തിന് ഉപയോഗിച്ച ഹെൽമെറ്റ് താരത്തിന് പണി ആയേക്കും. അദ്ദേഹത്തിൻ്റെ ഹെൽമെറ്റിന് ബിസിസിഐ ലോഗോ ഉണ്ടായിരുന്നു, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, ഒരു പ്രാദേശിക മത്സരത്തിൽ ഒരു കളിക്കാരനും ബോർഡിൻ്റെ ലോഗോ ഇടാനും ടീമിൻ്റെ ജേഴ്സി ധരിക്കാനും അനുവാദമില്ല.

കളിക്കാർ ഹെൽമെറ്റ് ധരിക്കുമ്പോൾ ബിസിസിഐ ലോഗോ മറക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ഇഷാൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ല. മറ്റൊരു ഇന്ത്യൻ കളിക്കാരനായ തിലക് വർമ്മയും ഇതേ ടൂർണമെൻ്റിൽ കളിച്ചെങ്കിലും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുമ്പ് ബിസിസിഐയുടെ ലോഗോ മറച്ചിരുന്നു.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ