IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

ശ്രേയസ് അയ്യരെക്കുറിച്ച് കുറച്ചു നാൾ മുമ്പുവരെ ഉണ്ടായിരുന്ന ഒരു പരാതി ആയിരുന്നു, താരത്തിന് ടി 20 യിൽ നന്നായി കളിക്കാൻ അറിയില്ലെന്ന്.  ടീമിന് ആവശ്യമുള്ള വേഗതയിൽ കളിക്കാൻ ക്ലാസ് രീതിയിൽ കളിക്കുന്ന ശ്രേയസിന് പറ്റില്ലെന്ന് ആയിരുന്നു ചിലർ എങ്കിലും പറഞ്ഞിരുന്നത്. എന്തായാലും പരാതി പറഞ്ഞവരെയും കളിയാക്കിയവരെയും കൊണ്ട് പോലും കൈയടിക്കിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്ത ശ്രേയസ് അയ്യർ ഇന്ന് അഹമ്മദാബാദിൽ പഞ്ചാബിനായി ഗുജറാത്തിനെതിരെ 42 പന്തിൽ 97 റൺ നേടിയാണ് താരമായത്.

മികച്ച തുടക്കത്തിന് ശേഷം പതറിയ പഞ്ചാബിനെ രക്ഷിച്ച ശ്രേയസ് താണ്ഡവമാടിയപ്പോൾ കഴിഞ്ഞ സീസണിലെ ഹീറോ ശശാങ്ക് സിങ് ടീമിന് പിന്തുണ നൽകി. അർഹിച്ച സെഞ്ച്വറി നേടാൻ സാധിച്ചില്ലെങ്കിലും ടീമിന് വേണ്ടി തന്റെ അതുല്യ നേട്ടം വേണ്ടെന്ന് വെച്ച് സഹതാരത്തിന്റെ ബാറ്റിംഗ് ആസ്വദിച്ച അയ്യർ കൈയടികൾ നേടി. 20 ഓവറിൽ 243 – 5 എന്ന കൂറ്റൻ സ്കോറാണ് ടീം നേടിയത്

കുറച്ചുനാളുകൾക്ക് മുമ്പ് ബിസിസിഐയുടെ ഗുഡ് ലിസ്റ്റിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യർ തന്റെ മോശം കാലത്തെ അതിജീവിച്ച് ഇന്ത്യൻ ടീമിലെത്തിയ ശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഏറെ നാളുകൾ ആര് കളിക്കും എന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉണ്ടായിരുന്ന ഇന്ത്യയുടെ ഏകദിനത്തിലെ നാലാം നമ്പർ സ്ഥാനം കൈപ്പിടിയിൽ ഒതുക്കിയ അയ്യർ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ കിരീട വിജയത്തിൽ മികച്ച സംഭാവന നൽകി.

കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ശേഷം ടീം വിട്ട ശ്രേയസിന് ടി 20 യിൽ തന്റെ കഴിവിനെ സംശയിച്ചവർക്ക് മുന്നിൽ ചിലതൊക്കെ തെളിയിക്കാൻ ഉണ്ടായിരുന്നു . പഞ്ചാബ് നായകനായി എത്തിയ ശേഷം ഇന്ന് ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ അയ്യർ ചിലതൊക്കെ തീരുമാനിച്ചിരുന്നു. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുക ആയിരുന്ന പഞ്ചാബിനെ , “എന്തിനാ പേടിക്കുനെ ഞാൻ ഇല്ലേ ” എന്ന് ചോദിച്ചുകൊണ്ടാണ് അയ്യർ നിറഞ്ഞാടിയത്. പേസ് എന്നോ സ്പിൻ എന്നോ ഇല്ലാതെ ആഞ്ഞടിച്ച അയ്യർ പ്രസീദ് കൃഷ്ണക്ക് എതിരെ ഒരു ഓവറിൽ 24 റൺ അടിക്കുകയും ചെയ്തു.

എന്തായാലും ഈ സീസൺ കഴിയുമ്പോൾ ഇന്ത്യയുടെ ടി 20 ഫോർമാറ്റിലും പുതിയ പിള്ളേർക്ക് അടക്കം ഞാൻ ഒരു മത്സരം കൊടുക്കും എന്ന് തന്നെയാണ് അയ്യർ നൽകുന്ന സ്റ്റേറ്റ്മെൻറ്.

Latest Stories

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്