“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയുമായി തർക്കിച്ച ഒരു സംഭവത്തെക്കുറിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വെളിപ്പെടുത്തി. കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് ഇരു ടീമുകളും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ അഫ്രീദിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു സംഭവമാണ് ഇർഫാൻ വെളിപ്പെടുത്തിയത്.

വിമാനത്തില്‍വെച്ചായിരുന്നു താന്‍ അഫ്രീദിയുമായി ഒരിക്കല്‍ ഉടക്കിയതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ വ്യക്തമാക്കി. വിമാനത്തില്‍ ഇരിക്കുകയായിരുന്ന ഇര്‍ഫാന്റെ മുടിയിലൂടെ വിരലോടിച്ച അഫ്രീദി മുടി ചീത്തയാക്കിയതാണ് പ്രകോപനത്തിന് തുടക്കം.

”2006-ലെ പര്യടനത്തിനിടെ ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ട് ടീമുകളും ഒരുമിച്ചായിരുന്നു യാത്ര. ആ സമയം അഫ്രീദി വന്ന് എന്റെ തലയില്‍ കൈ വച്ചു, എന്റെ മുടി ചീകിക്കൊണ്ട് ‘എങ്ങനെയുണ്ട് കുട്ടി’ എന്ന് ചോദിച്ചു. നിങ്ങള്‍ എപ്പോള്‍ മുതലാണ് എന്റെ അച്ഛനായതെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിനുശേഷം, അഫ്രീദി എന്നോട് ചില മോശം വാക്കുകള്‍ പറഞ്ഞു.

എന്റെ സീറ്റിന് തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന്റെ സീറ്റ്. അന്ന് ഞാന്‍ അബ്ദുള്‍ റസാഖിന്റെ കൂടെയായിരുന്നു ഇരുന്നത്. ഇവിടെ എന്ത് തരം മാംസങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. വ്യത്യസ്ത തരം മാംസങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. പിന്നെ ഞാന്‍ ഇവിടെ പട്ടിയിറച്ച് ലഭിക്കുമോ എന്ന് ചോദിച്ചു. അഫ്രീദി അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് റസാഖ് ഞെട്ടിപ്പോയി.

‘ഹേ ഇര്‍ഫാന്‍ നിങ്ങള്‍ എന്താണ് ഇങ്ങനെ പറയുന്നത്’ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം (അഫ്രീദി) പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം, അഫ്രീദിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്ത് പറഞ്ഞാലും, ‘നോക്കൂ, അവന്‍ വീണ്ടും കുരയ്ക്കുന്നു’ എന്ന് ഞാന്‍ പറയുമായിരുന്നു. അതിനു ശേഷം ആ വിമാനയാത്രയിലുടനീളം അഫ്രീദി നിശബ്ദനായിരുന്നു.” – പത്താന്‍ വ്യക്തമാക്കി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”