ഐറിഷ് അട്ടിമറി; 18 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോഡ് പഴങ്കഥ

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും ഏകദിനത്തില്‍ അട്ടിമറി വിജയവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 329 റണ്‍സെന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ബോള്‍ ശേഷിക്കെ ഐറിഷ് പട മറികടക്കുകയായിരുന്നു. അയര്‍ലന്‍ഡിന്റെ ഈ വിജയം 18 വര്‍ഷം പഴക്കമുള്ള ഒരു ഇന്ത്യന്‍ റെക്കോഡിന്റെ മറികടക്കല്‍ കൂടിയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ഒരു ടീം ഏകദിനത്തില്‍ നടത്തിയ ഏറ്റവും വലിയ റണ്‍ചേസ് എന്ന റെക്കോഡാണ് ഇന്ത്യയെ മറികടന്ന അയര്‍ലന്‍ഡ് തങ്ങളുടെ പേരിലാക്കിയത്. 2002-ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇംഗഗ്ലണ്ടിനെതിരെ ഇന്ത്യ സ്ഥാപിച്ച 326 റണ്‍സെന്ന റണ്‍ ചേസ് റെക്കോഡ് ഐറിഷ് പട തിരുത്തി കുറിച്ചത്. ലോര്‍ഡ്സില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫിയുടെ ഫൈനലിലായിരുന്നു മുഹമ്മദ് കൈഫും യുവരാജ് സിംഗും ചേര്‍ന്ന് ഇന്ത്യക്കു വേണ്ടി റെക്കോഡ് റണ്‍ചേസ് നടത്തിയത്.

Mohammad Kaif Hails Yuvraj Singh

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസായിരുന്നു ഇന്നലത്തേത്. അയര്‍ലന്‍ഡിന്റെ ഏറ്റവും വലിയ റണ്‍ചേസും. 2011-ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെ 328 റണ്‍സ് ചേസ് ചെയ്തതായിരുന്നു അവരുടെ മുന്‍ റെക്കോഡ്.

ENG vs IRE, 3rd ODI, Highlights: Ireland chase 329 to beat England ...

ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെതിരായ അയര്‍ലന്‍ഡിന്റെ വിജയം. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെയും (142) ക്യാപ്റ്റന്‍ ആന്‍ഡ്രു ബാള്‍ബിര്‍നിയുടെയും (113) സെഞ്ച്വറി പ്രകടനമാണ് ഐറിഷ് വിജയത്തിന് അടിത്തറ പാകിയത്. രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിങ്- ബാള്‍ബിര്‍നി ജോടി 214 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Latest Stories

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍