IPL 2025: കോഹ്ലിയുടെ എറ്റവും വലിയ കരുത്ത്, എന്നും എപ്പോഴും കൂടെയുളളവള്‍, പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍സിബി ടീം

ഐപിഎല്‍ 2025ല്‍ ശ്രദ്ധേയ പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍സിബിക്കായി മികച്ച പെര്‍ഫോമന്‍സാണ് വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. ഈ സീസണില്‍ ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന താരങ്ങളില്‍ സായ് സുദര്‍ശന് പിന്നാലെ രണ്ടാം സ്ഥാനത്താണ് കോഹ്ലി. 10 കളികളില്‍ 443 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. പ്ലേഓഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ച ആര്‍സിബി ടീം ഇനിയുളള മത്സരങ്ങളിലും വിരാട് കോഹ്ലിയുടെ നിര്‍ണായക ഇന്നിങ്ങ്‌സുകള്‍ പ്രതീക്ഷിക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. മത്സരത്തിന് മുന്‍പായി വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആര്‍സിബി ടീം. നമ്മുടെ കിങ് കോഹ്ലിയുടെ എറ്റവും വലിയ കരുത്ത് എന്ന കാപ്ഷനിലാണ് അനുഷ്‌കയ്ക്ക് ബെംഗളൂരു പിറന്നാള്‍ ആശംസ നേര്‍ന്നത്.

കോഹ്‌ലിയും അനുഷ്‌കയും ഒരുമിച്ചുളള പഴയകാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ആര്‍സിബിയുടെ ആശംസ പോസ്റ്റ് വന്നത്. വിരാട് കോഹ്ലിയുടെ കരിയര്‍ ഉന്നതിയിലെത്തിയതില്‍ പ്രധാന പങ്കാണ് അനുഷ്‌ക പങ്കുവഹിച്ചിട്ടുളളത്. ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കുമുളളത്. അടുത്തിടെയായിരുന്നു ഒരു ആണ്‍കുട്ടിക്ക് അനുഷ്‌ക ജന്മം നല്‍കിയത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ