IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) സിഇഒ സതീഷ് മേനോൻ, മുൻ ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഇതിഹാസവും നിലവിൽ പഞ്ചാബിന്റെ പാരിശീലകനുമായ റിക്കി പോണ്ടിംഗിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസമാന സാഹചര്യങ്ങൾക്കിടെ ടീം വിടാനൊരുങ്ങിയ തന്റെ ടീമിലെ വിദേശ കളിക്കാരോട് ടീമിൽ തന്ന് തുടരാനും ഇന്ത്യയിൽ സേഫ് ആയിരിക്കുമെന്നും പറഞ്ഞതും അവരെ ടീമിൽ തന്നെ പിടിച്ചു നിർത്തിയതും പോണ്ടിങ്ങിന്റെ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 8 വ്യാഴാഴ്ച, എച്ച്പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെക്കുക ആയിരുന്നു. തുടർന്ന് കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും കാണികളെയും സുരക്ഷിതമായി സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കുക ആയിരുന്നു. പിന്നാലെ മെയ് 9 ന് ബിസിസിഐ ലീഗ് നിർത്തിവച്ചു. വെടിനിർത്തൽ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ പുതുക്കിയ ഷെഡ്യൂൾ ബിസിസിഐ ഉടൻ പുറത്തുവിടാൻ പോകുകയാണ്.

ഫസ്റ്റ്പോസ്റ്റുമായുള്ള ഒരു സംഭാഷണത്തിൽ, പോണ്ടിംഗ് ഡൽഹിയിൽ തന്നെ തുടരാൻ തീരുമാനിച്ചതായി സതീഷ് മേനോൻ പറഞ്ഞു. ഓസ്‌ട്രേലിയൻ ഇതിഹാസം വിദേശ കളിക്കാരോടും സംസാരിക്കുകയും അവരോട് ടീമിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.

“ഇത് പോണ്ടിംഗിന്റെ സ്വഭാവം കാണിക്കുന്നു. അദ്ദേഹത്തിന് മാത്രമേ അത് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അദ്ദേഹം സ്വമേധയാ തുടരാൻ തീരുമാനിച്ചത് മാത്രമല്ല. അവരുടെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങിയ വിദേശ കളിക്കാരോട് ഒരു പ്രചോദനാത്മക പ്രസംഗം നടത്തുകയും ഇന്ത്യയിൽ എല്ലാവരും സേഫ് ആയിരിക്കുമെന്ന് പറയുകയും ചെയ്തു. അതിനാൽ തന്നെ അവർ എല്ലാം ടീമിൽ ഉണ്ടാകും” പഞ്ചാബ് കിംഗ്സ് സിഇഒ സതീഷ് മേനോൻ പിടിഐയോട് പറഞ്ഞു.

അതേസമയം പുതിയ തീരുമാനപ്രകാരം ഒരു ദിവസം 2 മത്സരങ്ങൾ എന്ന നിലയിൽ മെയ് 30 ന് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്ന രീതിയിൽ ടൂർണമെന്റ് ക്രമീകരിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ