ഐ.പി.എല്‍ റദ്ദാക്കിയത് ഇന്ത്യയ്ക്ക് ഗുണമേ ചെയ്യൂ; എങ്ങനെയെന്ന് പറഞ്ഞ് റോസ് ടെയ്‌ലര്‍

ഐ.പി.എല്‍ റദ്ദാക്കിയത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. ഐ.പി.എല്‍ പാതിവഴിയില്‍ നിര്‍ത്തിയത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ സമയം നല്‍കി എന്നാണ് ടെയ്‌ലറിന്റെ നിരീക്ഷണം.

“ഇംഗ്ലണ്ടില്‍ രണ്ട് മത്സരം കളിക്കുന്നതിനെക്കാള്‍ മികച്ച മുന്നൊരുക്കത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ ആ പരമ്പര അവസാനിക്കുന്ന ദിവസം ഇതൊരു നൂട്രല്‍ വേദിയായി മാറും. ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഐപിഎല്‍ നടന്നിരുന്നെങ്കില്‍ ടെസ്റ്റിന് മുന്നൊരുക്കം നടത്താന്‍ കുറച്ച് സമയമേ ലഭിക്കുമായിരുന്നുള്ളു.”

“എന്നാല്‍ ഇപ്പോള്‍ മികച്ച മുന്നൊരുക്കം നടത്താനുള്ള സമയം ലഭിക്കുന്നു. അവരുടെ ബോളര്‍മാര്‍ക്ക് കൂടുതല്‍ താളം കണ്ടെത്താന്‍ സഹായിക്കുന്നു. ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സരം കളിക്കുന്നത് ഞങ്ങള്‍ക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കും. എന്നാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡും അവര്‍ക്കുണ്ട്” ടെയ്ലര്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...