ഐ.പി.എല്‍ ആണോ ബി.ബി.എല്‍ ആണോ മികച്ച ടി20 ലീഗ്?; വൈറലായി ബാബറിന്റെ മറുപടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണോ അതോ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗാണോ ലോകത്തിലെ മികച്ച ടി20 ലീഗെന്ന ചോദ്യത്തിന് പാക് നായകന്‍ ബാബര്‍ അസം നല്‍കിയ ഉത്തരം വൈറലാകുന്നു. ഐപിഎല്ലിനേക്കാള്‍ മികച്ചത് ബിബിഎല്‍ ലീഗാണെന്നാണ് ബാബര്‍ അസം പറയുന്നത്. ഇതിന്റെ കാരണവും താരം വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. അവിടുത്തെ വേഗതയേറിയ പിച്ചില്‍ നിന്ന് നിങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. എന്നാല്‍ ഐപിഎല്ലില്‍ നിങ്ങള്‍ക്ക് ഏഷ്യന്‍ സാഹചര്യം തന്നെയാണുള്ളത്- ബാബര്‍ പറഞ്ഞു.

ബാബറിന്റെ ഈ പ്രതികരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. ഐപിഎല്‍ കളിച്ചിട്ടില്ലാത്ത താരം എങ്ങനെയാണ് അത് മോശമാണെന്ന വിലയിരുത്തല്‍ നടത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഐപിഎല്ലില്‍ കളിക്കാനാകാത്തതിന്റെ നിരാശയാണ് താരത്തിന്റെ വാക്കുകളിലുള്ളതെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യയുമായുള്ള രാഷ്ട്രീയ പോര് കണക്കിലെടുത്തും മറ്റും പാക് താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ നിലവില്‍ അനുവദിക്കുന്നില്ല. ഐപിഎല്ലിന്‍രെ മാതൃകയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ജനപ്രീതി നേടിയിട്ടില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി