ഐപിഎല്‍ മെഗാ ലേലം: സ്റ്റാര്‍ക്കിന്റെ റെക്കോഡ് തകര്‍ക്കുന്ന കളിക്കാരനെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് തകര്‍ക്കുമെന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഐപിഎല്‍ 2024 മിനിലേലത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.

20.50 കോടി രൂപ വിലയിട്ട പാറ്റ് കമ്മിന്‍സാണ് ഏറ്റവും ചെലവേറിയ രണ്ടാമത്തെ കളിക്കാരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) ആണ് അദ്ദേഹത്തെ വാങ്ങിയത്. വരാനിരിക്കുന്ന ലേലത്തില്‍ പന്ത് ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനാകുമെന്ന് പത്താന്‍ കരുതുന്നു. ”മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ലേല റെക്കോര്‍ഡ് അപകടത്തിലാണ്. ഋഷഭ് അത് തകര്‍ക്കാന്‍ തയ്യാറാണ്!,’ പത്താന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

എട്ട് വര്‍ഷത്തിന് ശേഷം പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്തു. പന്ത് 2016ലാണ് ഡിസിക്ക് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ ഐപിഎല്‍ കരിയറില്‍ ഒരു സെഞ്ച്വറിയുടെയും 18 അര്‍ധസെഞ്ച്വറികളുടെയും സഹായത്തോടെ പന്ത് 3284 റണ്‍സ് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കൗണ്‍സില്‍ ഐപിഎല്‍ ലേലത്തിനായി 574 കളിക്കാരെ അന്തിമമാക്കി. ശ്രേയസ് അയ്യര്‍, ജോസ് ബട്ട്ലര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, കെഎല്‍ രാഹുല്‍, ജോസ് ബട്ട്ലര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, തുടങ്ങിയവര്‍ ലേലക്കളത്തില്‍ ഇറങ്ങുന്നുണ്ട്.
നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയിലാണ് ലേലം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ