എന്തുകൊണ്ടാണ് പഞ്ചാബ് വിട്ടത്?; ഒടുവില്‍ കാരണം വെളിപ്പെടുത്തി രാഹുല്‍

ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി പഞ്ചാബ് കിംഗ്‌സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ടീം വിടാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ തേടിയാണ് ടീം വിട്ടതെന്നും രാഹുല്‍ പറഞ്ഞു.

‘പഞ്ചാബ് വിടാനുള്ള തീരുമാനം ഏറെ ശ്രമകരമായിരുന്നു. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. നാല് വര്‍ഷമായി പഞ്ചാബിനൊപ്പമായിരുന്നു ഞാന്‍. എല്ലാ സീസണുകളിലും മികച്ച പ്രകടനംതന്നെ പുറത്തെടുക്കാനുമായി. പക്ഷേ, പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് എന്നു പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എന്റെ പുതിയ യാത്രയ്ക്കു തുടക്കമായത്’ രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്സിനെ നയിച്ചത് രാഹുലായിരുന്നു. പക്ഷെ രണ്ടു തവണയും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. പഞ്ചാബിലെ മോശം പ്രകടനനത്തിന് ഇത്തവണ ലഖ്നൗവിനൊപ്പം പ്രായശ്ചിത്തം ചെയ്യാനായിരിക്കും രാഹുലിന്റെ ശ്രമം.

പുതിയ സീസണില്‍ ലഖ്‌നൗ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ വിജയശരാശരി 44 ശതമാനം മാത്രമാണ്. പഞ്ചാബിനെ 27 കളികളിലാണ് അദ്ദേഹം നയിച്ചത്. ഇതില്‍ 12 എണ്ണത്തില്‍ ടീം വിജയിച്ചപ്പോള്‍ 15 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ