ഐപിഎല്‍: ഇന്ത്യന്‍ ടീമിന്റെ 'പടികാണാത്ത' ഇവരാകുമോ ഇത്തവണ താരങ്ങള്‍?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. ഈ മാസം 27നും 28നുമായി താരലേലം നടക്കാനിരിക്കെ ആരാകും ഇത്തവണ മിന്നുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിദേശ താരങ്ങളുടെ ബലത്തിലാകുമോ ടീമുകള്‍ കരുത്ത് തെളിയിക്കുക അതോ ഇന്ത്യന്‍ താരങ്ങളുടെ മികവിലാകുമോ ഉശിര് തെളിയിക്കുക എന്നത് കാണേണ്ട കാര്യമാണ്. എന്തായാലും പൂരം കൊടിയേറുന്നതിന് മുമ്പ് ഈ എഡിഷണില്‍ മിന്നുമെന്ന ഹൈപ്പുമായി എത്തുന്ന അഞ്ച് താരങ്ങളെ പരിചയപ്പെടാം. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇതുവരെ ഇടം നേടാത്ത ഈ അഞ്ചു താരങ്ങളാകും ഐപിഎല്ലിലെ ഈ വര്‍ഷത്തെ സൂപ്പര്‍ പെര്‍ഫോമേഴ്‌സ് എന്നാണ് വിലയിരുത്തലുകള്‍.

പൃഥ്വി ഷാ
ഇന്ത്യയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റനായ പൃഥ്വിഷാ ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറുമെന്നാണ് വിലയിരുത്തലുകള്‍. വെടിക്കെട്ട് ബാറ്റിങ് കൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് വരെ താരതമ്യം ചെയ്യപ്പെട്ട പൃഥ്വി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ്. ഐപിഎല്‍ താരലേല പട്ടിക പ്രകാരം 20 ലക്ഷമാണ് പൃഥ്വിയുടെ അടിസ്ഥാന വില.

വിജയ് ശങ്കര്‍
ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട് താരമാണ് വിജയ് ശങ്കര്‍. മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനും മീഡിയം പേസിനും മിടുക്കന്‍. 2014-15 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരത്തെ 2016 എഡിഷനില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജെഴ്‌സിയിലും കണ്ടു.

ക്രുനാല്‍ പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായ ക്രുനാല്‍ പാണ്ഡ്യ ആരാധകര്‍ക്ക് സുപരിചിതനാണ്. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ എന്ന പേരിലും മികച്ച കളിക്കാരന്‍ എന്നരീതിയിലും ഇന്ത്യയ്ക്കാര്‍ക്ക് പാണ്ഡ്യയെ അറിയാം. മുംബൈ ഇന്ത്യന്‍സ് രണ്ട് കോടി രൂപയ്ക്ക് താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്.

ദീപക് ഹൂഡ

കൊടുങ്കാറ്റ് എന്നാണ് ദീപക് ഹൂഡയുടെ വിളിപ്പേര്. 2014ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി നടത്തിയ ഉഗ്രന്‍ പ്രകടനമാണ് താരത്തെ വാര്‍ത്തകളില്‍ നിറച്ചത്. ഇടിവെട്ട് ബാറ്റിങ്ങാണ് ഹൂഡയുടെ ഹൈലൈറ്റ്. എന്തുകൊണ്ടും ഐപിഎല്ലിന് യോജിച്ചതാരമെന്നാണ് വിലയിരുത്തലുകള്‍. 2016ല്‍ സണ്‍റൈസേഴ്‌സ് താരത്തെ സ്വന്തമാക്കിയത് 4.2 കോടി രൂപയ്ക്കായിരുന്നു എന്നു പറഞ്ഞാല്‍ അതിശയപ്പെടേണ്ടതില്ല. 10 ലക്ഷം രൂപയാണ് അടിസ്ഥാന വില.

കൃഷ്ണപ്പ ഗൗതം
ഓഫ് സ്പിന്‍ ഓള്‍ റൗണ്ടറാണ് കര്‍ണാടകക്കാരനായ കൃഷ്ണപ്പ ഗൗതം. കഴിഞ്ഞ വര്‍ഷം ലേലത്തില്‍ ബെംഗളൂരുവിന്റെ വെല്ലുവിളി മറികടന്ന് രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷമാണ് ഈ സീസണ്‍ ലേലത്തിലെ അടിസ്ഥാന വില.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...