ഐപിഎല്ലിന്റെ മിനി താരലേലം അടുത്ത മാസം നടക്കാനിരിക്കെ ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തു വിട്ടു. വെടിക്കെട്ട് ബാറ്ററായ ആന്ദ്രെ റസ്സലും (കെകെആർ) ശ്രീലങ്കയുടെ സൂപ്പര്‍ പേസറായ മതീശ പതിരാനയും (സിഎസ്കെ) ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുമെല്ലാം (കെകെആർ) ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്. പഞ്ചാബ് കിംഗ്സ് റെക്കോർഡ് മൂന്നാം തവണയും ഗ്ലെൻ മാക്സ്വെല്ലിനെ വിട്ടയച്ചു.
10 ടീമുകളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത താരങ്ങള്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10 കളിക്കാരെ കൈവിട്ടു. ലുവ്‌നിത് സിസോദിയ, ക്വിന്റണ്‍ ഡികോക്ക്, റഹ്മാനുള്ള ഗുര്‍ബാസ്, മോയിന്‍ അലി, വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസ്സല്‍, മായങ്ക് മാര്‍ക്കാണ്ഡെ (മുംബൈയ്ക്കു വിറ്റു), ചേതന്‍ സക്കാരിയ, ആന്‍ഡ്രിച്ച് നോര്‍ക്കിയ, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.
നിലനിര്‍ത്തിയവര്‍- റിങ്കു സിംഗ്, ആംഗ്ലിഷ് രഘുവംശി, റോവ്‌മെന്‍ പവെല്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്ക്.
രാജസ്ഥാന്‍ റോയല്‍സ്
സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിറ്റ രാജസ്ഥാന്‍ ലുവന്‍ഡ്രെ പ്രിട്ടോറിയസ്, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി ക്വെന മഫാക്ക, നിതീഷ് റാണ (ഡിസിക്കു വിറ്റു) എന്നിവരെ ഒഴിവാക്കി.
നിലനിര്‍ത്തിയവര്‍- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസരംഗ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, തുഷാര്‍ ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വിര്‍ സിംഗ്, കുനാല്‍ റാത്തോഡ്, അശോക് ശര്‍മ.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എട്ടു കളിക്കാരെ കൈവിട്ടു. ആര്യന്‍ ജുയാല്‍, ഡേവിഡ് മില്ലര്‍, യുവരാജ് ചൗധരി, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ (മുംബൈയ്ക്കു വിറ്റു), ആകാശ്ദീപ്, രവി ബിഷ്‌നോയ്, ഷമര്‍ ജോസഫ് എന്നിവരാണവർ.
നിലനിര്‍ത്തിയവര്‍- അബ്ദുള്‍ സമദ്, ആയുഷ് ബഡോണി, എയ്ഡന്‍ മാര്‍ക്രം, മാത്യു ബ്രീസ്‌കെ, ഹിമ്മത്ത് സിങ്, റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, മിച്ചെല്‍ മാര്‍ഷ്, ഷഹബാസ് അഹമ്മദ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മായങ്ക് യാദവ്, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍, എം സിദ്ധാര്‍ഥ്, ദിഗ്വേഷ് റാട്ടി, പ്രിന്‍സ് യാദവ്, ആകാശ് സിംഗ്.
ഗുജറാത്ത് ടൈറ്റന്‍സ്
ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മഹിപാല്‍ ലൊംറോര്‍, കരീം ജന്നത്ത്, ദസുന്‍ ഷനക, ജെറാള്‍ഡ് കോട്‌സി, കുല്‍വന്ത് കെജ്രോളിയ എന്നിവരെ ഗുജറാത്ത് ടൈറ്റന്‍സ് കൈവിട്ടു.
നിലനിര്‍ത്തിയവര്‍- ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, കുമാര്‍ കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്‌ലര്‍, നിഷാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദ് ഖാന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ, ഗുര്‍നൂര്‍ സിങ്, റാഷിദ് ഖാന്‍, മാനവ് സുതര്‍, സായ് കിഷോര്‍, ജയന്ത് യാദവ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഫാഫ് ഡു പ്ലെസി, ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, മോഹിത് ശര്‍മ, ഹാരി ബ്രൂക്ക്, ഡൊണോവന്‍ ഫെരേര, മന്‍വന്ത് കുമാര്‍, ദര്‍ശന്‍ നല്‍കാണ്ഡ എന്നിവരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കി.
നിലനിര്‍ത്തിയവര്‍- ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്വി, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍, അഭിഷേക് പൊറെല്‍, അക്ഷര്‍ പട്ടേല്‍, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപുരാണ വിജയ്, അജയ് മണ്ഡല്‍, കുല്‍ദീപ് യാദവ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ടി നടരാജന്‍, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ചെന്നൈ സൂപ്പര്‍കിംഗ്സ് 11 കളിക്കാരെ ഒഴിവാക്കി. രാഹുല്‍ ത്രിപാഠി, വന്‍ഷ് ബേദി, ആന്ദ്രെ സിദ്ധാര്‍ഥ്, രചിന്‍ രവീന്ദ്ര, ദീപക് ഹൂഡ, വിജയ് ശങ്കര്‍, ഷെയ്ഖ് റഷീദ്, കമലേഷ് നാഗര്‍കോട്ടി, മതീശ പതിരാന എന്നിവരാണ് സിഎസ്‌കെയില്‍ നിന്നും പുറത്തായവര്‍. രവീന്ദ്ര ജഡേജയെയും സാം കറെനയും രാജസ്ഥാന്‍ റോയല്‍സിനു അവര്‍ വില്‍ക്കുകയും ചെയ്തു.
നിലനിര്‍ത്തിയവര്‍- ഋതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, എംഎസ് ധോണി, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, സഞ്ജു സാംസണ്‍ (ട്രേഡ് ഇന്‍), രവീന്ദ്ര ജഡേജ (ട്രേഡ് ഔട്ട്), ശിവം ദുബെ, ജാമി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, നൂര്‍ അഹമ്മദ്, ഖലീദ് അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്‌നീത് സിങ്, നതാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി.
മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യന്‍സ് ഒമ്പതു കളിക്കാരെയാണ് ഒഴിവാക്കിയത്. സത്യനാരായണ രാജു, റീസ് ടോപ്പ്‌ലേ, കെഎല്‍ ശ്രീജിത്, കരണ്‍ ശര്‍മ, ബെവന്‍ ജേക്കബ്‌സ്, മുജീബുര്‍ റഹ്മാന്‍, ലിസാര്‍ഡ് വില്യംസ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരാണ് ടീമിന് പുറത്തായവർ. അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വിറ്റു.
നിലനിര്‍ത്തിയവര്‍- ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റയാന്‍ റിക്കെള്‍ട്ടണ്‍, റോബിന്‍ മിന്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, കോര്‍ബിന്‍ ബോഷ്, നമന്‍ ധിര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, അല്ലാ ഗഫന്‍സര്‍, അശ്വനി കുമാര്‍, ദീപക് ചാഹര്‍, വില്‍ ജാക്‌സ്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ആർസിബി സ്വസ്തിക് ചിക്കാര, മായങ്ക് അഗർവാൾ, ടിം സീഫെർട്ട്, ലിയാം ലിവിംഗ്സ്റ്റൺ, മനോജ് ഭാണ്ഡഗെ, ലുങ്കി എൻഗിഡി, ബ്ലെസ്സിംഗ് മുസറബാനി, മോഹിത് രതി എന്നിവരെ കൈവിട്ടു.
നിലനിർത്തിയവർ- വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട്, ജിതേഷ് ശർമ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ജേകബ് ബെഥെൽ, ജോഷ് ഹെയ്സൽവുഡ്, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാറ, റാസിഖ് സലാം, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ.