2026 ലെ ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും ഉയർന്ന വ്യാപാര കരാറുകളെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകാൻ സിഎസ്കെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ എക്‌സ്‌പ്രസ് പ്രകാരം, രാജസ്ഥാന് കറനിൽ താൽപ്പര്യമില്ല. ഇത് സാംസണിന്റെ യെല്ലോ ഇൻ മെൻ ടീമിലേക്കുള്ള മാറ്റത്തെ സങ്കീർണ്ണമാക്കും.
ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാൻ തയ്യാറല്ലെന്ന് സഞ്ജു ആർആറിനോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തിൽ രണ്ട് കളിക്കാരെ പകരം വാങ്ങി സഞ്ജുവുമായി വേർപിരിയാൻ ഉടമകൾ തയ്യാറാണ്. ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ശ്രീലങ്കൻ പേസർ മതീഷ പതിരാനയിൽ രാജസ്ഥാൻ കണ്ണുവെച്ചിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കഴിവുകൾ കണക്കിലെടുത്ത് സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ ഉപേക്ഷിക്കാൻ തയ്യാറല്ല.
രാജസ്ഥാൻ റോയൽസിലേക്കുള്ള ജഡേജയുടെ മാറ്റത്തെക്കുറിച്ച് എംഎസ് ധോണി, ഋതുരാജ് ഗെയ്ക്ക്വാദ്, മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവർ അദ്ദേഹത്തോട് സംസാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
“ജഡേജയുടെ അഭിപ്രായം അറിയാൻ ധോണി അദ്ദേഹവുമായി ചർച്ച നടത്തി, ഓൾറൗണ്ടർ സിഎസ്‌കെ വിട്ട് രാജസ്ഥാനിലേക്ക് പോകാൻ സമ്മതിച്ചതോടെ ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള സംഭാഷണം വീണ്ടും ആരംഭിച്ചു.” റിപ്പോർട്ടിൽ പറയുന്നു.
ജഡേജയെ കൂടാതെ, ശിവം ദുബെയെയും രാജസ്ഥാൻ ഉറ്റുനോക്കിയിരുന്നു. പക്ഷേ അതിൽ ചെന്നൈ താൽപ്പര്യം കാണിച്ചില്ല.