IPL 2025: ഇത് എവിടെയായിരുന്നു ചെക്കാ ഇത്രയും നാൾ, നീ ഇനി ഇവിടം ഭരിക്കും; യുവതാരത്തിന്റെ ബാറ്റിംഗിൽ വണ്ടർ അടിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

2025 ലെ ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി 14 വയസ്സുള്ള വൈഭവ് സൂര്യവംശി ചരിത്രം സൃഷ്ടിച്ചു, പക്ഷേ രാജസ്ഥാൻ റോയൽസിന്റെ നിലവിലെ ടീമിൽ ഏറ്റവും മികച്ച യുവതാരം വൈഭവ് അല്ല അത് മറ്റൊരു താരം ആണെന്ന് പറയാം. കേൾക്കുമ്പോൾ ഭ്രാന്ത് ആണെന്ന് തോന്നുന്നുണ്ടോ?

കഴിഞ്ഞയാഴ്ച, പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ കൗമാരക്കാരനായ ലുയാൻ-ഡ്രെ പ്രിട്ടോറിയസിനെ ആർആർ ടീമിലെത്തിച്ചിരുന്നു. ഐപിഎൽ 2025 ലേലത്തിൽ പ്രിട്ടോറിയസ് വന്നെങ്കിലും ആരും അദ്ദേഹത്തെ ടീമിൽ എടുത്തിരുന്നില്ല. പക്ഷേ 2025 ലെ എസ്എ 20 എഡിഷനിൽ അദ്ദേഹം ശ്രദ്ധയാകർഷിച്ചു, അവിടെ അദ്ദേഹം 397 റൺസുമായി സീസണിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരൻ ആയി നിന്നത് മാത്രമല്ല വമ്പൻ ഷോട്ടുകൾ കളിച്ച് എതിരാളികളെ കൊന്ന് കൊലവിളിക്കുക ആണ് ചെയ്തത്.

എന്തായാലും 19 വയസ് മാത്രം ഉള്ള ദക്ഷിണാഫ്രിക്കയുടെ യുവതാരം സ്പിൻ, പേസ് വ്യത്യാസം ഇല്ലാതെ എല്ലാ ബോളർമാരെയും അടിച്ചുപറത്തി. ഔദ്യോഗിക ആർആർ അക്കൗണ്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, 19 വയസ്സുകാരന്റെ കരുത്തും റേഞ്ചും കണ്ട് നായകൻ സഞ്ജു സാംസൺ ആർപ്പുവിളിക്കുന്നതും കൂടുതൽ ഷോട്ടുകൾ കളിക്കാനും പറയുന്നത് കാണാം.

വീഡിയോയിൽ സാംസൺ ഒരുപാട് തവണ ” മനോഹര ഷോട്ട്” എന്ന് പറയുന്നത് കേൾക്കാൻ സാധിക്കും. സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുയാണ്. അതേസമയം ലീഗിൽ പ്ലേ ഓഫ് എത്താതെ പുറത്തായ രാജസ്ഥാൻ ശേഷിക്കുന്ന മത്സരങ്ങൾ മാനം രക്ഷിക്കാനുള്ള പോരാട്ടമായിട്ടാണ് കാണുന്നത്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ