IPL 2025: ഞാൻ ക്യാച്ച് വിട്ടപ്പോൾ എല്ലാവരും എനിക്ക് നേരെ തിരിയും എന്ന് കരുതി, എന്നാൽ ആ താരം എന്നോട്....: അഭിഷേക് പോറൽ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് 7 വിക്കറ്റിന് പരാജയപെട്ടു. ബാറ്റിംഗിൽ ഹൈദരാബാദ് 163 നു ഓൾ ഔട്ട് ആയിരുന്നു. 300 റൺസ് അടിക്കാൻ കെല്പുള്ള ടീം എന്ന് പലരും വിധിയെഴുതിയ ഹൈദരാബാദ് ഓൾ ഔട്ട് ആയതിൽ നിരാശരാണ് ആരാധകർ. ബാറ്റിംഗിൽ സൺ റൈസേഴ്‌സ് താരങ്ങളിൽ അനികേത് വർമ്മ 41 പന്തിൽ 6 ഫോറും 5 സിക്സറുമടക്കം 71 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ നൽകിയില്ല.

മത്സരത്തിൽ ഡെൽഹിക്കായി യുവ താരം അഭിഷേക് പോറൽ 18 പന്തിൽ 34 റൺസ് നേടി. മത്സരത്തിനിടയിൽ അഭിഷേക് പോറൽ ഒരു ക്യാച്ച് വിട്ടിരുന്നു. ആ സമയത്ത് തനിക്ക് വേണ്ട പിന്തുണ നൽകിയത് കെ എൽ രാഹുൽ ആണെന്നും മത്സരത്തിൽ തന്നോട് ശ്രദ്ധിക്കാൻ പറഞ്ഞ കാര്യത്തെ കുറിച്ചും അഭിഷേക് പോറൽ സംസാരിച്ചു.

അഭിഷേക് പോറൽ പറയുന്നത് ഇങ്ങനെ:

” കെ എൽ രാഹുൽ തനിക്ക് മൂത്ത സഹോദരനെപ്പോലാണ്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഒരു ക്യാച്ച് വിട്ടപ്പോൾ രാഹുൽ എനിക്ക് പിന്തുണ നൽകി. ക്യാച്ച് കൈവിട്ടതോർത്ത് വിഷമിക്കണ്ടേതില്ലെന്നും ബാറ്റിങ്ങിൽ ശ്രദ്ധിക്കാനുമായിരുന്നു രാഹുലിന്റെ വാക്കുകൾ. അത് സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ തന്നെ സഹായിച്ചു” അഭിഷേക് പോറൽ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം