IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സിനെതിരെ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ നേടും തൂണായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ. 43 പന്തിൽ 61 റൺസുമായി ഹൈദരാബാദിന്റെ പദ്ധതികളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്‌ ഗിൽ.

153 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഗോൾഡൻ ഡക്കായി ജോസ് ബട്ലറും, 5 റൺസ് നേടി സായി സുദർശനുമാണ് പുറത്തായത്. പിന്നീട് സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ശുഭ്മാൻ ഗില്ലിനു മികച്ച പിന്തുണ നൽകിയത് ഓൾ റൗണ്ടർ വാഷിംഗ്‌ടൺ സുന്ദറാണ്. താരം 29 പന്തുകളിൽ നിന്നായി 5 ഫോറും രണ്ട് സിക്സറുമടക്കം 49 റൺസ് നേടി പുറത്തായി.

ടി 20 ഫോർമാറ്റ് ശുഭ്മാൻ ഗില്ലിനെ കൊണ്ട് സാധിക്കില്ല എന്ന് കളിയാക്കിയവർക്കുള്ള മറുപടിയാണ് താരം ഇപ്പോൾ കൊടുത്തിരിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഐപിഎൽ 2025 ലെ ടോപ് സ്‌കോറർ ലിസ്റ്റിൽ താരം മത്സരത്തിന് മുൻപ് നിന്നത് 14 ആം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് നേടിയ അർദ്ധ സെഞ്ചുറിയുടെ മികവിൽ ഗിൽ 4 ആം സ്ഥാനം സ്വന്തമാക്കി. ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് ശുഭ്മാൻ ഗിൽ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

IPL 2025: നീട്ടിവിളിക്കെടാ ഗോട്ട് എന്ന്, അസാധ്യ കണക്കുകളുമായി ജസ്പ്രീത് ബുംറ; ഞെട്ടി ക്രിക്കറ്റ് ലോകം

കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് നിതിൻ ഗഡ്‌കരി

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 71800

ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ? ആ പേരിനൊപ്പം എന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു : കമൽ ഹാസൻ

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം; മര്‍ദിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് കുട്ടികള്‍

IPL 2025: മഴ നനഞ്ഞാൽ പണി പിടിക്കും ഹർഷ ചേട്ടാ, മത്സരശേഷം മനസുകൾ കീഴടക്കി സൂര്യകുമാർ യാദവ്; വീഡിയോ കാണാം

‘വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട'; വേടനെ അധിക്ഷേപിച്ച ശശികലക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജൻ

ജൂത മ്യൂസിയത്തിൽ അജ്ഞാതന്റെ വെടിവെപ്പ്; വാഷിങ്ടണിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ജൂതർക്കെതിരെയുള്ള ഭീകരവാദ പ്രവർത്തനമെന്ന് ഇസ്രയേൽ

വീണ്ടും ജീവനെടുത്ത് കാട്ടാന; മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു