IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

2025 ഐപിഎൽ ചാമ്പ്യന്മാരായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിരാട് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. എന്നാൽ വിജയത്തിന് ശേഷം ബംഗളുരുവിൽ ആർസിബി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി

കൂടാതെ സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുവച്ചാണ് ദുരന്തമുണ്ടായത്. നിലവില്‍ പരിക്കേറ്റവരെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ അപകട വിവരം വിരാട് കോഹ്ലി അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞ് രംഗത്ത എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അതുൽ വാസൻ.

അതുൽ വാസൻ പറയുന്നത് ഇങ്ങനെ:

” ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുനടന്ന അപകടം കോഹ്‌ലി അറിഞ്ഞുകാണാനിടയില്ല. അദ്ദേഹത്തെ എനിക്ക് ചെറിയ പ്രായം മുതലേ വ്യക്തിപരമായി അറിയാം. പുറത്ത് ആളുകള്‍ മരിച്ചുവീഴുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും കോഹ്‌ലി സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല” അതുൽ വാസൻ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ