IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 44 റൺസ് തോൽവി. സൺ റൈസേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ 286 എന്ന കൂറ്റൻ സ്കോറാണ് താരങ്ങൾ നേടിയത്. ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിലാണ് എസ്ആർഎച് 286 എന്ന റെക്കോഡ് സ്‌കോറിൽ എത്തിയത്.

ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവർ മികച്ച പ്രകടനം നടത്തി.

തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ കാഴ്ച്ച വെച്ചത്. ചുരുങ്ങിയ പന്തുകൾക്കുള്ളിൽ അർദ്ധ സെഞ്ച്വറി നേടാൻ ട്രാവിസ് ഹെഡിന് സാധിച്ചു. എന്നാൽ ഐപിഎലിൽ ട്രാവിസ് ഹെഡ് ഏറ്റവും കൂടുതൽ പുറത്തായിരിക്കുന്നത് തുഷാർ ദേശ്പാണ്ഡെയുടെ പന്തുകളിലാണ്.

കണക്കുകൾ പ്രകാരം തുഷാർ രണ്ട് ഐപിഎൽ സീസണുകളിലായി 9 പന്തുകളാണ് ഹെഡിന് നേരെ എറിഞ്ഞിരിക്കുന്നത്. എന്നാൽ തുഷാറിന്റെ പന്തുകളിൽ 19 റൺസ് എടുക്കാൻ മാത്രമേ ട്രാവിസ് ഹെഡിന് സാധിച്ചിട്ടുള്ളു. കൂടാതെ 9 ബോളുകളിൽ നിന്നായി 2 തവണയാണ് തുഷാർ ഹെഡിനെ പുറത്താക്കിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിലും ഹെഡിനെ ഷിംറോൺ ഹെട്മയറിന്റെ കൈകളിലേക്ക് എത്തിച്ചത് തുഷാറായിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ