IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 245 റൺസ് ലക്‌ഷ്യം ഉയർത്തിയ പഞ്ചാബ് നന്ദി പറയേണ്ടത് നായകൻ ശ്രേയസ് അയ്യർക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 97 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ച്വറി നഷ്ടം ആയെങ്കിലും സെഞ്ചുറിക്കും മുകളിൽ ഉള്ള കാര്യങ്ങളാണ് അയ്യർ ചെയ്തിട്ട് പോയത് എന്ന് പറയാം.

മികച്ച തുടക്കം നൽകി പഞ്ചാബിന്റെ മുൻനിര താരങ്ങൾ മടങ്ങിയപ്പോൾ ഏറിയാൽ ഒരു 200 റൺ മാത്രമായിരുന്നു പഞ്ചാബിന്റെ ലക്‌ഷ്യം. എന്നാൽ ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്നുള്ള രീതിയിൽ കളിച്ച ശ്രേയസ് അയ്യർ സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാ ബോളർമാരെയും തൂക്കി. ഒരു തെറ്റ് പോലും ബാറ്റിംഗിൽ കാണിക്കാതെ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ക്ളീൻ ഇന്നിങ്സിൽ ഒന്നാണ് താരം കളിച്ചത്. സ്കോർ 162 – 5 എന്ന നിലയിൽ നിൽക്കെ ക്രീസിൽ അയ്യർക്കൊപ്പം ചേർന്ന കഴിഞ്ഞ സീസണിലെ ഹീറോയായ ശശാങ്ക് സിങ് എത്തിയതോടെ പിന്നെ ഗുജറാത്ത് ബോളര്മാര്ക്ക് ഉത്തരങ്ങൾ ഒന്നും ഇല്ലാതിരുന്നു.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ ശ്രേയസ് അപകടം വിതച്ചു. പ്രസീദ് എറിഞ്ഞ ആദ്യ പന്തിൽ റൺ ഒന്നും നേടി ഇല്ലെങ്കിലും പിന്നെ തകർത്തടിച്ചു അയ്യർ ഓവറിൽ നേടിയത് 24 റൺസാണ്. 18-ാം ഓവറിൽ ശശാങ്കിന്റെ ഊഴം ആയിരുന്നു, ഓവറിൽ 18 റൺസാണ് റഷീദ് ഖാനെതിരെ താരം നേടിയത് 19-ാം ഓവറിൽ കളിയുടെ ഏറ്റവും മികച്ച ഓവറുകളിൽ ഒന്നെറിഞ്ഞ റബാഡ വഴങ്ങിയത് 10 റൺ മാത്രം, അതിൽ ഒരു ബൗണ്ടറി മാത്രമാണ് അടിക്കാൻ പറ്റിയത് . അവസാന ഓവറിലേക്ക് വന്നപ്പോൾ അയ്യർ 97 റൺ എടുത്ത് നിൽക്കുമ്പോൾ അദ്ദേഹത്തിന് സ്ട്രൈക്ക് കിട്ടുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഓവർ മുഴുവൻ ശശാങ്ക് തകർത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി.

എന്തായാലും ശ്രേയസ് അയ്യരുടെ അർഹിച്ച സെഞ്ച്വറി നഷ്ടമാക്കിയ 16 പന്തിൽ 44 റൺ എടുത്ത ശശാങ്കിനെ ആരാധകരിൽ ചിലർ കുറ്റപെടുത്തിയപ്പോൾ തന്നോട് എന്താണ് അയ്യർ പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി:

“അതെ, അതൊരു നല്ല ഇന്നിംഗ്സ് ആയിരുന്നു . പക്ഷേ ശ്രേയസിനെ നോക്കുമ്പോൾ അത് എന്നെ കൂടുതൽ പ്രചോദിപ്പിച്ചു. വളരെ സത്യസന്ധമായി പറയട്ടെ – ആദ്യ പന്തിൽ നിന്ന് ശ്രേയസ് പറഞ്ഞു, എന്റെ നൂറിനെക്കുറിച്ച് വിഷമിക്കേണ്ട! പന്ത് നോക്കി അടിച്ചുകളിക്കുക എന്നാണ്.”

“എനിക്ക് ബൗണ്ടറികൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ഇറങ്ങുന്ന ആ സ്ഥാനത്ത് ടീമിന് എന്താണ് ആവശ്യം എന്ന് എനിക്ക് അറിയാം. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളേക്കാൾ എന്റെ ശക്തിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം