IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന് ശേഷം വീണ്ടും പുനരാരംഭിച്ച ഐപിഎലിലേക്ക് ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക് പങ്കെടുത്തിരുന്നില്ല. താരത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കുകയും ടീം പ്ലെഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഇതോടെ താരത്തിന് നേരെ ഡൽഹി ആരാധകർ രൂക്ഷ വിമർശനവുമായി ആക്രമിച്ചിരുന്നു. ഇപ്പോഴിതാ താൻ എന്ത് കൊണ്ടാണ് ആ തീരുമാനം എടുത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഇങ്ങനെ:

” ഐപിഎൽ തുടർന്ന് കളിക്കാതിരുന്ന എന്റെ തീരുമാനത്തിൽ ഞാൻ തൃപ്തനാണ്. അന്നത്തെ സാഹചര്യവും അതു കൈകാര്യം ചെയ്ത രീതിയും അനുസരിച്ചാണ് ഞാൻ ഇത്തരമൊരു തീരുമാനമെടുത്തത്. എനിക്ക് എന്റേതായ ചോദ്യങ്ങളും ആശങ്കകളുമുണ്ടായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം കാലം തെളിയിക്കട്ടെ”

മിച്ചൽ സ്റ്റാർക്ക് തുടർന്നു:

“പാകിസ്താൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിലും ‍ഞാൻ പങ്കെടുത്തിരുന്നില്ല. അത് എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഐപിഎൽ മത്സരങ്ങൾ മുടങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ അടക്കമുള്ള മത്സരങ്ങളിലേക്കായി എന്റെ ശ്രദ്ധ. ഓരോ ടീമിലെയും താരങ്ങളുടെയും അനുഭവങ്ങൾ വ്യത്യസ്തമാകാം. ധരംശാലയിൽ കളിച്ച താരങ്ങൾക്കാണ് വ്യത്യസ്തമായ ഒരു അനുഭവമുണ്ടായത്. ഐപിഎൽ പുനരാരംഭിച്ചപ്പോൾ ഒരുപാട് താരങ്ങൾ തിരികെ വന്നു. എന്നാൽ മടങ്ങിവരേണ്ടെന്നായിരുന്നു എന്റെയും ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിന്റെയും തീരുമാനം. അത് വ്യക്തിപരമായ തീരുമാനമാണ് ” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ