IPL 2025: സാറയുടെ രാജകുമാരൻ അല്ല സിംഗിൾ പസംഗ ആണ് മക്കളെ, മൂന്ന് വർഷമായി...; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ക്രിക്കറ്റ് വിരാട് കോഹ്‌ലിക്ക് ശേഷം സൂപ്പർ താരമായി മുന്നോട്ട് വെക്കുന്ന ആളാണ് ശുഭ്മാൻ ഗിൽ. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാൻ സാധ്യതയുള്ള ഒരു പ്രധാന കളിക്കാരനാകാൻ അദ്ദേഹം ഒരുങ്ങുകയാണ്. 2025 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ മികച്ച രീതിയിൽ നയിക്കുന്ന ഗിൽ അസാദ്യ മികവാണ് കാണിക്കുന്നത്. അതേസമയം ജനപ്രിയനായ വ്യക്തിയായതിനാൽ, അദ്ദേഹത്തിന്റെ വ്യക്തിജീവിതം വളരെയധികം ചർച്ചയാകുന്ന ഒന്നാണ്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി ഗില്ലിന്റെ പേര് പലതവണ ബന്ധപ്പെടുത്തി ആളുകൾ പറയാറുണ്ട്. എന്തായാലും ഗിൽ തന്നെ ഈ വിഷയത്തിൽ ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്

ഹോളിവുഡ് റിപ്പോർട്ടറുമായുള്ള ഒരു സംഭാഷണത്തിൽ, ശുഭ്മാൻ ഗിൽ മൂന്ന് വർഷമായി താൻ സിംഗിൾ ആയി നിൽക്കുക ആണെന്ന് പറഞ്ഞു. അതോടെ ഈ വിഷയം സംബന്ധിച്ച എല്ലാ ഊഹാപോഹങ്ങളും കിംവദന്തികളും അവസാനിപ്പിച്ചു. ലിങ്ക് അപ്പ് കിംവദന്തികളെ ‘പരിഹാസ്യം’ എന്ന് പോലും അദ്ദേഹം വിശേഷിപ്പിച്ചു.

“മൂന്ന് വർഷത്തിലേറെയായി ഞാൻ സിംഗിൾ ആണ്. നിരവധി ഊഹാപോഹങ്ങളും കിംവദന്തികളും ഒകെ വരുന്നു. എന്നെ വ്യത്യസ്ത ആളുകളുമായി ബന്ധിപ്പിക്കുന്നു. ചിലപ്പോൾ, എന്റെ ജീവിതത്തിൽ ഒരിക്കലും ആ വ്യക്തിയെ ഞാൻ കാണുക പോലും ചെയ്തിട്ടില്ല എന്നത് ആണ് കോമഡി.” ഗിൽ പറഞ്ഞു.

തന്റെ പ്രൊഫഷണൽ കരിയറിൽ മാത്രമാണ് താൻ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗിൽ പറഞ്ഞു. അതിനാൽ, വർഷത്തിൽ 300 ദിവസം ഒരാൾക്ക് വേണ്ടി ചെലവഴിക്കാൻ തന്റെ ജീവിതത്തിൽ ഇടമില്ല എന്നും താരം പറഞ്ഞു. “എന്റെ പ്രൊഫഷണൽ കരിയറിൽ എന്തുചെയ്യണമെന്നതിൽ ഞാൻ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് എനിക്കറിയാം. വർഷത്തിൽ 300 ദിവസം ഒരാളോടൊപ്പം ചെലവഴിക്കാൻ എന്റെ ജീവിതത്തിൽ ഇടമില്ല. ഞങ്ങൾ ക്രിക്കറ്റ് താരങ്ങൾ ഇപ്പോഴും യാത്രയിൽ ആയിരിക്കും. അതിനാൽ ഒരാളോടൊപ്പം ആയിരിക്കാനോ ഒരു ബന്ധത്തിൽ ആയിരിക്കാനോ കഴിയുന്നത്ര സമയം ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

INDIAN CRICKET: കോഹ്‌ലി ഒകെ ടീമിന് ബാധ്യതയാണ് പുറത്തിരുത്തുക എന്ന് സെലക്ടർമാർ, ഞങ്ങൾ ഒകെ വരും വർഷങ്ങളിൽ...; വിരാടിനെ രക്ഷിച്ച ധോണിയുടെ ബുദ്ധി ഇങ്ങനെ

ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം, പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്നിറക്കും; ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയെന്ന് മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണവുമായി ഇന്ത്യ; ഇന്നും നാളെയും ആൻഡമാനിലെ വ്യോമമേഖല അടച്ചിടും

'എല്ലാ പദ്ധതികളുടെയും ക്രെഡിറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നു, മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടന്നു'; വി ഡി സതീശൻ

IPL 2025: ഇത്ര ചീപ്പാണോ മിസ്റ്റർ ഗിൽ നിങ്ങൾ, പന്തിനോടുള്ള മോശം പെരുമാറ്റത്തിൽ താരത്തിനെതിരെ ആരാധകരോക്ഷം; വീഡിയോ കാണാം

എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല..; ഇഷാനിയുടെ വീഡിയോക്ക് രൂക്ഷ വിമര്‍ശനം, പിന്നാലെ വിശദീകരണം

ബിജെപി അനുകൂല രാഷ്ട്രീയ സംഘട‌നയുമായി ക്രിസ്ത്യൻ നേതാക്കൾ; ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി

'ഞങ്ങളുടെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും'; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് സൈനിക വക്താവിന്റെ പ്രസംഗം

'എന്തുകൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ'; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി രാഹുൽ

IPL 2025: ആർസിബിയെ തകർത്തെറിയാൻ പറഞ്ഞ് ഓരോ ദിവസവും വരുന്നത് 150 മെസേജുകൾ, അന്നത്തെ ആ ദിനം മറക്കില്ല; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം