IPL 2025: സെൽഫി വേണോ ഓട്ടോഗ്രാഫ് വേണോ, ചോദ്യത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് രോഹിത് ശർമ്മ; കപിലും ധോണിയും ഉൾപ്പെട്ട വീഡിയോ വൈറൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ മൂന്ന് ക്രിക്കറ്റ് ക്യാപ്റ്റൻമാരായ കപിൽ ദേവ്, എം‌എസ് ധോണി, രോഹിത് ശർമ്മ എന്നിവരെ ഉൾപ്പെടുത്തി ഒരു ടിവി പരസ്യം സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇന്ന് തുടങ്ങുന്ന ആർസിബി- കെകെആർ മത്സരത്തോടെയാണ് സീസൺ ആരംഭിക്കുന്നത്.

പാനലിൽ ധോണിയും ഇതിഹാസ താരം കപിൽ ദേവും ഇരിക്കുമ്പോൾ അവിടെ രോഹിത് എത്തി “സെൾഫി വേണോ ഓട്ടോഗ്രാഫ് വേണോ” എന്ന് ചോദിക്കുന്നു. രോഹിത്തിന്റെ ഈ ചോദ്യം കേട്ട് ധോണിയും കപിലും ഒരു നിമിഷം അമ്പരന്നു. തൊട്ടുപിന്നാലെ തന്റെ ചോദ്യത്തിന് മാപ്പ് പറഞ്ഞുകൊണ്ട് ചിരിക്കുന്ന രോഹിത്തിനെയും അത് കണ്ട് ഇതിഹാസങ്ങളും ചിരിയുടെ ഭാഗം ആകുന്നതും വീഡിയോയിൽ കാണാം.

അബദ്ധം പറ്റിയതിന് പിന്നാലെ ക്ഷമ പറഞ്ഞ രോഹിത്തിനെ പ്രകീർത്തിച്ചുകൊണ്ട്” ഇതാണ് സീനിയർ താരങ്ങൾക്ക് കൊടുക്കുന്ന ബഹുമാനം ” എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾ എത്തുന്നത്. അതേസമയം ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മ വളരെ ആസ്വദിച്ചൊരു ഐപിഎൽ സീസൺ കളിക്കാൻ ഒരുങ്ങുകയാണ്. മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ സീസണിൽ തിളങ്ങാൻ സാധിക്കാതെ പോയ രോഹിത് ഇത്തവണ മികവിലേക്ക് വരുമെന്നാണ് കരുതപെടുന്നത്.

ധോണിയെ സംബന്ധിച്ച് പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് ഒരുക്കങ്ങൾ അദ്ദേഹം മാസങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചു. ഒരുപക്ഷെ തന്റെ അവസാന സീസൺ കളറാക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ