IPL 2025: നൈറ്റ് ലൈഫും കാമുകിയുമൊത്തുള്ള കറക്കവും, ആ യുവതാരത്തെ രക്ഷപ്പെടുത്തിയത് യുവരാജ് സിംഗ്; വമ്പൻ വെളിപ്പെടുത്തലുമായി യോഗ്‌രാജ് സിംഗ്

അഭിഷേക് ശർമ്മയുടെ കരിയർ രൂപപ്പെടുത്തുന്നതിൽ യുവരാജ് സിംഗ് നിർണായക പങ്ക് വഹിച്ചു എന്നത് ഏക്കർക്കും അറിവുള്ള കാര്യമാണ്. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരം അവിടെ 484 റൺ നേടിയിരുന്നു, അതും 200 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ. ഈ വിനാശകരമായ പ്രകടനം അഭിഷേകിന്റെ ഇന്ത്യൻ ടി20 അരങ്ങേറ്റത്തിന് വഴിയൊരുക്കി. ഇന്ത്യക്കായി ഇതുവരെ 17 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് സെഞ്ച്വറികളും അത്രയും തന്നെ അർദ്ധസെഞ്ച്വറികളും നേടി. 2025 ലെ ഐ‌പി‌എല്ലിൽ തുടർച്ചയായ മോശം സ്കോറുകൾക്ക് ശേഷം, അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തിയിയിരിക്കുകയാണ്. അവിടെ താരം പി‌ബി‌കെ‌എസിനെതിരെ 55 പന്തിൽ നിന്ന് 141 റൺസ് നേടി.

ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ തന്റെ ഉയർച്ചയിൽ യുവരാജ് സിങ്ങിന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കുന്നതിൽ യുവതാരം ഒരിക്കലും മടിച്ചിട്ടില്ല. തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കനാണ് അഭിഷേക് എന്ന് പലതവണ യുവരാജ് പറഞ്ഞിട്ടും ഉണ്ട്. യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ് അടുത്തിടെ ഒരു അഭിമുഖത്തിൽ, യുവരാജ് അഭിഷേകിനെ എങ്ങനെ കണ്ടെത്തി എന്നും കരിയറിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും എല്ലാം സംസാരിക്കുകയും ചെയ്‌തു.

തുടക്കത്തിൽ അഭിഷേകിന്റെ തകർപ്പൻ റെക്കോഡുകൾ കണ്ട് അവനെ ശ്രദ്ധിക്കാൻ തുടങ്ങിയ യുവരാജ്, താരത്തിന് ഭാവി ഇന്ത്യൻ ടീമിന്റെ കരുത്താകാൻ പറ്റുമെന്ന് പറഞ്ഞ് അവന് പരിശീലനം നൽകുക ആയിരുന്നു എന്ന് യുവിയുടെ പിതാവ് പറഞ്ഞു. ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകാൻ വളരെയധികം അച്ചടക്കം ആവശ്യമാണ് എന്നത് യുവിക്ക് നന്നായി അറിയാമായിരുന്നു എന്നും പിതാവ് പറഞ്ഞു. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അഭിഷേകിന്റെ ആ വശം യുവരാജ് ശ്രദ്ധിച്ചു. രാത്രിയിലെ പാർട്ടികളിൽ നിന്നും കാമുകിയെ കാണുന്നതിൽ നിന്നും യുവരാജ് അഭിഷേകിനെ തടഞ്ഞുവെന്ന് യോഗരാജ് വെളിപ്പെടുത്തി.

“‘അവനെ പൂട്ടുക എന്നാണ് യുവി പറഞ്ഞിരുന്നത്’. അഭിഷേകിന്റെ അച്ഛന് അവനെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അവൻ യുവരാജ് സിങ്ങിന്റെ നിയന്ത്രണത്തിലായി. യുവി ഇപ്പോഴും ‘നീ എവിടെയാണ്?’ എന്ന് പറഞ്ഞ് അവനെ വിളിക്കുമായിരുന്നു. പല രാത്രിയിലും യുവി അഭിഷേകിനോട് ദേഷ്യപെടുന്നത് ഞാൻ കേട്ടിട്ടുണ്ട്.” 9 മണി കഴിഞ്ഞു, എത്രയും വേഗം പോയി കിടക്കുക. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും എന്നൊക്കെ യുവി പറയുമായിരുന്നു.’ അഭിഷേക് വഴിതെറ്റി പോകേണ്ടതായിരുന്നു. പക്ഷെ യുവി രക്ഷിച്ചു.” യോഗരാജ് പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ