IPL 2025: മോനെ തലേ, ദേ ഒരുമാതിരി വൃത്തികെട്ട പരിപാടി കാണിക്കരുത്, ട്രാവിസ് ഹെഡ് പറഞ്ഞത് പച്ചക്കള്ളം: അഭിഷേക് ശർമ്മ

സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ആയിരുന്നു ഹൈദരാബാദ് വിജയത്തിലെത്തിയത്.

14 ബൗണ്ടറിയും 10 സിക്‌സും അടക്കം 141 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. 37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകി. സെഞ്ച്വറി നേടിയതിനു ശേഷം അഭിഷേക് This one is for Orange Army എന്നെഴുതിയ കുറിപ്പ് ഉയർത്തി കാട്ടിയിരുന്നു. എന്നാൽ അത് അദ്ദേഹം കുറെ മത്സരങ്ങളായി കൊണ്ട് നടക്കുകയാണെന്നായിരുന്നു ഹെഡിന്റെ വാദം. അതിനു മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് അഭിഷേക് ശർമ്മ.

ഹെഡ് കളിയാക്കിയത് പോലെ താൻ ആറുമത്സരങ്ങളായി ഇത് പോക്കറ്റിലിട്ട് നടന്നിട്ടില്ലെന്നും മത്സര ദിവസം രാവിലെ മാത്രമാണ് ആ കുറിപ്പ് എഴുതിയത്തെന്നുമാണ് അഭിഷേക് പറയുന്നത്. സൺറൈസേഴ്‌സ് എക്‌സിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.

Latest Stories

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍